‘ഉപാധി അൻവർ കൈയിൽ വെച്ചാൽ മതി; പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ കോൺഗ്രസ് പിൻവലിക്കില്ല’; വിഡി സതീശൻ

VD Satheesan

പി.വി. അൻവറിന്റെ ഉപാധി തള്ളി പ്രതിപക്ഷനേതാവ് വിഡി സതീശൻ. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ കോൺഗ്രസ് പിൻവലിക്കില്ല; അൻവർ പിന്തുണച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല. ഉപാധി അൻവർ കൈയിൽ വെച്ചാൽ മതിയെന്നും വി.ഡി.സതീശൻ. അന്‍വര്‍ തമാശകളൊന്നും പറയരുത്. അന്‍വറിന്റെ ഡിഎംകെ കോണ്‍ഗ്രസിനെയാണ് ബന്ധപ്പെട്ടത്. യുഡിഎഫ് ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. കെപിസിസി യോഗത്തില്‍ പേര് പോലും പറഞ്ഞിട്ടില്ലെന്ന് വിഡി സതീശന്‍. VD Satheesan

സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കെന്ന് അന്‍വറിനോട് പറഞ്ഞിരുന്നു. ഇനി പിന്‍വലിച്ചാലും ഇല്ലേലും കുഴപ്പമില്ല. തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ല. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന തരത്തിലുള്ള ഒരു ചര്‍ച്ചയും യുഡിഎഫ് നടത്തില്ലെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. അന്‍വറുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കോണ്‍ഗ്രസിന് ഒരു നിര്‍ബന്ധവും ഇല്ല സൗകര്യം ഉണ്ടെങ്കില്‍ പിന്‍വലിച്ചാല്‍ മതി. മത്സരിച്ചാൽ‌ തങ്ങൾ‌ക്ക് ഒരു വിരോധവുമില്ലെന്ന് വിഡി സതീശൻ പറഞ്ഞു.

ഒരു ഉപാധിയും അം​ഗീകരിക്കില്ല. രമ്യ ഹരിദാസിനെ പിൻവലിക്കാൻ പോകുന്നില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. വയനാട് പ്രിയങ്കാ ഗാന്ധിയെ പിന്തുണ നല്‍കിയില്ലെങ്കില്‍ വിഷമാകുമെന്ന് വിഡി സതീശന്‍ പിവി അന്‍വറിനെ പരിഹസിച്ചു. യുഡിഎഫിന്റെ മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും വിജയ സാധ്യതയെ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥികള്‍ ബാധിക്കില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. പാലക്കാട് 10,000ലധികം വോട്ടുകൾ‌ക്ക് ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആര് മത്സരിച്ചാലും യുഡിഎഫിന് ഒരു കുഴപ്പുമില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. യുഡിഎഫുമായി ഉപധിയോ? കൡയാക്കുവാണോ എന്ന് വിഡി സതീശന്‍ ചോദിച്ചു. അതേസമയം അൻവറാണ് കോൺഗ്രസുമായി സഹകരിക്കേണ്ടതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. പിന്തുണച്ചാൽ ഭാവി പരിപാടികൾ ആലോചിക്കാമെന്ന് അൻവറിനോട് സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *