പി.എച്ച്.ഇ.ഡി മുതൽ കൂളിമാട് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് വാഹന ഗതാഗതം നിരോധിച്ചു
കോഴിക്കോട്: മാവൂർ- എരഞ്ഞിമാവ് റോഡിലെ പി.എച്ച്.ഇ.ഡി മുതൽ കൂളിമാട് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ലജീവൻമിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് അഞ്ചു വരെ പൂണ്ണമായും ഗതാഗത നിരോധനം ഉണ്ടായിരിക്കുന്നതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. എരഞ്ഞിമാവ് നിന്നും മാവൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൂളിമാട് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരഞ്ഞ് ചിറ്റാരിപ്ലാക്കൽ വഴി പി.എച്ച്.ഇ.ഡി ജംഗ്ഷനിൽ എത്തിയും, വലിയ വാഹനങ്ങൾ ചിറ്റാരിപ്ലാക്കൽ റോഡ് വഴി മുക്കിൽ ജംഗ്ഷനിൽ എത്തി മാവൂർ-ആർഇസി റോഡ് വഴി മാവൂർ ഭാഗത്തേക്കും പോകേണ്ടതാണ്.