വിജയാരവം സംഘടിപ്പിച്ചു.
കൂളിമാട് : വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും മറ്റു നേട്ടം കൈവരിച്ചവർക്കും കൂളിമാട് യൂണിറ്റ് എം എസ് എഫ് അനുമോദന ചടങ്ങ് “വിജയാരവം 2024” സംഘടിപ്പിച്ചു. കെ.എം. മെഹ്ഫിലിൻ്റെ അധ്യക്ഷതയിൽ
ജില്ലാ എം എസ് എഫ് സെക്രട്ടരി അൻസാർ പെരുവയൽ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ചടങ്ങിൽ ഉപഹാരം നല്കി. ജില്ലാ ലീഗ് ഉപാധ്യക്ഷൻ കെ. എ. ഖാദർ മാസ്റ്റർ മുഖ്യാതിഥിയായി. പി. താജു മാസ്റ്റർ കരിയർ ഗൈഡൻസ് ക്ലാസെടുത്തു. കെ.എം. റസിൻ, കെ. സി ഇസ്മാലുട്ടി, സി.യാസീൻ വാർഡ് മെംബർ കെ. എ. റഫീഖ്, സി. എ.അലി, ടി.സഫറുള്ള, എം. വി അമീർ, കെ.കെ. ഫൈസൽ, സി. സിനാൻ, സി. ഹാദി, കെ എം. ഹർഷൽ, കെ.സെഫിൻ, കെ. നവീദ്, സി. ഡാനിഷ് തുടങ്ങിയവർ സംസാരിച്ചു.