വിജയോത്സവം 2023 സംഘടിപ്പിച്ച് കാവനൂർ വെണ്ണക്കോട് എ യു പി സ്കൂൾ
കാവനൂർ വെണ്ണക്കോട് എ യു പി സ്കൂളിൽ വിവിധ പരിപാടികളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ചടങ്ങ് കാവനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ടി കെ സന്തോഷ് ബേബി സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അബ്ദുൾ ജലീൽ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി രാമചന്ദ്രൻ, BPC .രാജേഷ് പി ടി, പിടിഎ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അനിൽകുമാർ, MTA പ്രസിഡണ്ട് റസിയ വി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ഹരിത കർമ്മസേന പ്രവർത്തകരെ ആദരിച്ചു. സംസ്ഥാന ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച് ദേശീയ തലത്തിലേക്ക് യോഗ്യത നേടിയ അഭയ്ജിത്ത് എന്ന വിദ്യാർത്ഥിയെ ചടങ്ങിൽ അനുമോദിച്ചു. PTA/MTA കമ്മറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങി ഒട്ടേറെ പേർ ചടങ്ങിൽ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി ഷീജ ടി ഡി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
Vijayotsavam 2023 organized by AUP School,