വിജയോത്സവം സംഘടിപ്പിച്ചു.

Vijayotsavam was organized.

 

കുനിയിൽ : ജി.എൽ .പി, എസ്. കുനിയിൽ സൗത്ത് വിജയോത്സവം കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.എ റഹ്മാൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ, പഞ്ചായത്ത്, ഉപജില്ല തല ഗണിത, സാമുഹ്യ ,ശാസ്ത്ര പ്രവൃത്തി പരിചയ, കലാമേളകളിലെ പ്രതിഭകൾ , ഗ്യാസ് സിലിണ്ടർ അപകടത്തിൽ നിന്ന് അവസരോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കിയ നിയാസ്. അബ്ദുൽ ഗഫൂർ പഞ്ചായത്ത് ഹരിത കർമ സേന എന്നിവരെ ആദരിച്ചു. അധ്യാപകർ തയ്യാറാക്കിയ പൊതു വിജ്ഞാന ബുക്ക് ” താരോദയം ” പ്രകാശനം ചെയ്തു. ചടങ്ങിൽ PTA പ്രസിഡന്റ് അലി കരുവാടൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജംഷീറ ബാനു, വാർഡ് മെമ്പർമാരായ . റഫിഖ് ബാബു, തസ് ലീന ഷബീർ, SMC ചെയർമാൻ അഷറഫ് മാസ്റ്റർ, MPTA പ്രസിഡണ്ട് ഷഹന ആശംസകളർപ്പിച്ചു. പ്രധാനധ്യാപകൻ അബ്ദുൾ നാസർ CT സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നസീബ ടീച്ചർ നന്ദിയും പറഞ്ഞു.

Vijayotsavam was organized.

 

Vijayotsavam was organized.

Leave a Reply

Your email address will not be published. Required fields are marked *