വില്ലത്തൂർ എൻ എസ് എസ് കരയോഗം എൻ എസ് എസിന്റെ 110-ാം മത് വാർഷിക പതാക ദിനം ആചരിച്ചു.

വില്ലത്തൂർ എൻ എസ് എസ് കരയോഗം എൻ എസ് എസിന്റെ 110-ാം മത് വാർഷിക പതാക ദിനം ആചരിച്ചു. പത്തപ്പിരിയം വെണ്ണക്കാട് ഭവനത്തിൽ വെച്ച് നടന്ന ചടങ്ങിൽ എൻ.എസ്.എസ് പ്രതിനിധി സഭാംഗം അഡ്വ കെ.പി. ബാബുരാജ് പതാക ഉയർത്തി. കരയോഗം പ്രസിഡണ്ട് ടി.പി. രവീന്ദ്രൻ നായർ പ്രതിജ്ഞ ചൊല്ലിക്കെടുത്തു. കരയോഗം ട്രഷറർ കെ.രഘുനാഥ്, ടി.രാജേന്ദ്രൻ , വനിത സ്വയം സഹായ സംഘം പ്രസിഡണ്ട് എസ്. രോഹിണി, വനിത സമാജം പ്രസിഡണ്ട് ടി. ശോഭന , കരയോഗം വൈസ് പ്രസിഡണ്ട് എം. ഉണ്ണികൃഷ്ണൻ നായർ, എം. പ്രഭാകരൻ നായർ, വി.ആർ. ഗോപാല കൃഷണൻ നായർ, എം.ടി. സിന്ധു , കെ. പുഷ്പ, വി.കെ.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *