ബിജെപിയെ മലർത്തിയടിച്ച് ജുലാനയില്‍ വിനേഷ് ഫോഗട്ടിന് സ്വർണ്ണം

Vinesh Phogat wins gold in Jhulana after beating BJP

 

ഗുസ്തിതാരവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ വിനേഷ് ഫോഗട്ടിന് സ്വർണ്ണം. ഹരിയാനയിലെ ജുലാന മണ്ഡലത്തിൽ കോൺഗ്രസ് ജയം ഉറപ്പിച്ചു. 5231 വോട്ടുകൾക്ക് ലീഡ് നേടി വിനേഷ് ഫോഗട്ട് ജയം ഉറപ്പിച്ചു. 9 റൗണ്ട് വോട്ടെണ്ണിയപ്പോള്‍ 5231 വോട്ടുകള്‍ക്ക് ഫോഗട്ട് മുന്നിലാണ്.ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയാണ് ഫോഗട്ടിന്‍റെ എതിരാളി. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ഫോഗട്ടാണ് മുന്നിലെങ്കിലും ഒരു ഘട്ടത്തില്‍ താഴെപ്പോയിരുന്നു.

ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡയും വന്‍ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ ഹൂഡക്ക് ബിജെപി സ്ഥാനാര്‍ഥി മഞ്ജു ഹൂഡയെക്കാള്‍ വന്‍ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്.ഹൂഡയുടെ സ്വന്തം തട്ടകമായ റോഹ്‌തക് ജില്ലയിലെ ഗാർഹി സാംപ്ല-കിലോയ് മണ്ഡലം ഹരിയാനയിലെ പ്രധാന സീറ്റുകളിലൊന്നാണ്. 2009, 2015,2019 തെരഞ്ഞെടുപ്പുകളില്‍ ഹൂഡ ഉജ്വല വിജയം നേടിയിരുന്നു.

മുതിർന്ന കോൺഗ്രസ് നേതാവും രണ്ട് തവണ മുഖ്യമന്ത്രിയും നാല് തവണ എംപിയായുമായിട്ടുള്ള ഹൂഡ ഹരിയാനയിലെ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി മുഖമായി തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *