വിനീഷ്യസോ ബെല്ലിങ്​ഹാമോ കാർവഹാലോ?; ബാർലൻ ഡി ഓർ വിജയിയെ പ്രവചിച്ച്​ കാർലോ ആഞ്ചലോട്ടി

Carlo Ancelotti

മാഡ്രിഡ്​: ഫുട്​ബോൾ ലോകത്തി​െൻറ കണ്ണുകളെല്ലാം ബാലൻ ഡി ഓർ വിജയിയിലേക്കാണ്​. റയൽ മാഡ്രിഡ്​ താരങ്ങളായ ജൂഡ്​ ബെല്ലിങ്​ഹാം, വിനീഷ്യസ്​ ജൂനിയർ, ഡാനി കാർവഹാൽ എന്നിവർ സാധ്യത പട്ടികയിൽ മുന്നിൽ തന്നെയുണ്ട്​. ലാലിഗയും ചാമ്പ്യൻസ്​ ലീഗും നേടിയ റയൽ ടീമിലെ അംഗങ്ങളായ ഇവരിൽ ആരാണ്​ മുന്നിലെന്ന ചോദ്യത്തിന്​ കാർലോ ആഞ്ചലോട്ടി തെരഞ്ഞെടുത്തത്​ ബ്രസീലിയൻ താരമായ വിനീഷ്യസിനെയാണ്​.Carlo Ancelotti

ഒരു യൂട്യൂബ്​ ചാനലിന്​ നൽകിയ അഭിമുഖത്തിൽ ആഞ്ചലോട്ടി പറഞ്ഞതിങ്ങനെ: ‘‘എ​െൻറ അഭിപ്രായത്തിൽ വിനീഷ്യസ്​ ജൂനിയറാണ്​ നേടുക. അവൻ പ്രതിഭയുള്ളവനാണ്​. അവസാന സീസണിൽ നന്നായി കളിച്ചു. കാർവഹാൽ നന്നായി ചെയ്​തിട്ടുന്നെതും ചാമ്പ്യൻസ്​ ലീഗ്​ നേടിയെന്നതും ശരിയാണ്​. ചാമ്പ്യൻസ്​ ലീഗും ലാലിഗയും നേടിയ ജൂഡിനും അവിസ്​മരണീയ സീസണാണ്​. പക്ഷേ ഇതല്ല ഏറ്റവും പ്രധാനപ്പെട്ടതെന്ന്​ ഞാൻ കരുതുന്നു. നിങ്ങൾ കളിക്കാരനോട്​ ഒരു അഭിമുഖത്തിൽ ചാമ്പ്യൻസ്​ ലീഗ്​ നേടുന്നതാണോ ബാലൻ ഡി ഓർ നേടുന്ന​താണോ പ്രധാനമെന്ന്​ ചോദിച്ചുനോക്കൂ. ചാമ്പ്യൻസ്​ ലീഗെന്നാകും ഉത്തരം’’ -കാർലോ ആഞ്ചലോട്ടി പറഞ്ഞു.

റയൽ താരങ്ങൾക്ക്​ പുറമേ ബാലൻ ഡി ഓർ സാധ്യത പട്ടികയിൽ മുന്നിലുള്ള ഒരാൾ മാഞ്ചസ്​റ്റർ സിറ്റിയുടെ സ്​പാനിഷ്​ താരം റോ​ഡ്രിയാണ്​. റയലിനായി തകർപ്പൻ പ്രകടനം നടത്തിയെങ്കിലും കോപ്പ അമേരിക്കയിൽ ബ്രസീൽ സ്വപ്​നങ്ങൾ പാതിവഴിയിൽ അവസാനിച്ചതാണ്​ വിനീഷ്യസിനുള്ള തിരിച്ചടി.

Leave a Reply

Your email address will not be published. Required fields are marked *