വിറ്റർ റേയിസ്; ബ്രസീലിൽ നിന്നും 19 കാരനെ തൂക്കി മാഞ്ചസ്റ്റർ സിറ്റി

Vitor Reyes

ലണ്ടൻ: ജനുവരി ട്രാൻസ്ഫറിൽ മറ്റൊരു പ്രതിരോധ താരത്തെക്കൂടി എത്തിച്ച് മാഞ്ചസ്റ്റർ സിറ്റി. ബ്രസീലിയൻ ക്ലബായ പാൽമിറാസിൽ നിന്നും 29.6 മില്യൺ പൗണ്ട് നൽകിയാണ് 19 കാരനായ വിറ്റർ റേയിസിനെ ഇത്തിഹാദിലെത്തിച്ചത്.Vitor Reyes

ബ്രസീലിനായി അണ്ടർ 16, 17 ടീമുകളിൽ വിറ്റർ കളത്തിലിറങ്ങയിട്ടുണ്ട്. പാൽമിറാസ് അക്കാദമിയിലൂടെ വളർന്ന താരം ഫുൾബാക്ക് പൊസിഷനിലാണ് കളിക്കുന്ന്.

‘‘പെപ് ഗ്വാർഡിയോളയോടൊപ്പം പരിശീലിക്കുക എന്നത് ഏതൊരു യുവതാരവും ആഗ്രഹിക്കുന്നതാണ്. എ​ന്നെ ഒരു മികച്ച താരമാക്കാൻ ​അദ്ദേഹം സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. സിറ്റിയിൽ എഡേഴ്സണും സാവീഞ്ഞോയും അടക്കമുള്ള ബ്രസീലിയൻ താരങ്ങളുണ്ട്. ഇതെനിക്ക് സഹാരകരമാകും’’ -വിറ്റർ പ്രതികരിച്ചു.

ജനുവരി ട്രാൻസ്ഫറിൽ സിറ്റി വാങ്ങുന്ന മൂന്നാമത്തെ താരമാണിത്. അബ്ദുഖാദിർ ഖുസനോവ്, ഒമർ മർമോഷ് തുടങ്ങിയ താരങ്ങളെയും സിറ്റി വാങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *