വോയിസ് ഓഫ് ഡിസേബിൾഡ് ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്ന് നിവേദനം നൽകി.
ചീക്കോട് : ബുദ്ധിപരമായി വൈകല്യങ്ങൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെയും, മറ്റു ഭിന്നശേഷിക്കാരുടെയും സംഘടനയായ വോയിസ് ഓഫ് ഡിസേബിൾഡ്ന്റെ പ്രവർത്തനം ചീക്കോട് പഞ്ചായത്തിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചതിൻ്റെ ഭാഗമായി വോയിസ് ഓഫ് ഡിസേബിൾഡ് ന്റെ അരീക്കോട് ബ്ലോക്ക് വർക്കിംങ്ങ് സെക്രട്ടറി സൗദാബി ചീക്കോടിൻ്റെ നേതൃത്വത്തിൽ ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്ന് നിവേദനം നൽകി. PWD ആക്ടിൽ പ്രതിപാദിച്ചിട്ടുള്ള ഇരുപത്തൊന്ന് വിഭാഗം ഭിന്നശേഷിക്കാരെയും ഉൾപ്പെടുത്തിയ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ, സ്റ്റേറ്റ്, നാഷണൽ കമ്മറ്റികളോട് കൂടിയ രജിസ്ട്രേഡ് സംഘടനയാണ് വോയ്സ് ഓഫ് ഡിസേബിൾഡ്”. സർക്കാർ അംഗീകരിച്ച 21 തരം വിഭാഗത്തെ സംഘടനാ ഭാരവാഹികളാക്കി ആ ഭാരവാഹികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരികളെയും, ഉദ്യോഗസ്ഥരെയും രേഖാമൂലം അറിയിക്കുന്നതോടൊപ്പം ഇത്തരം ഭിന്നശേഷിക്കാരുടെ ഭാരവാഹികളെ ഇവിടെത്തെ വർക്കിംങ്ങ് ഗ്രൂപ്പിലും ഭിന്നശേഷിക്കാരുടെ കലോൽസവം, സ്പെഷ്യൽഗ്രാമസഭ തുടങ്ങി എല്ലാത്തിലും വോയിസ് ഓഫ് ഡിസേബിൾഡ് ഭാരവാഹികളെ ഉൾപെടുത്തണം എന്നും ഭിന്നശേഷിക്കാരുടെ എന്ത് ഏത് വിവരങ്ങളും അറീക്കണമെന്നും, ചീക്കോട് പഞ്ചായത്തിലെ 21 തരം ഭിന്നശേഷി കാരുടെ കൃത്യമായ കാര്യങ്ങൾ സൂചിപ്പിച്ചാണ് നിവേദനം നൽകിയത്. സർക്കാർ അംഗീകരിച്ച 21 തരം ഭിന്നശേഷി ക്കാരെ ചേർത്ത് പിടിക്കുന്ന
വോയിസ് ഓഫ് സിസേബിൾഡ് ൻ്റെ പ്രവർത്തനം ചീക്കോട് പഞ്ചായത്തിൽ അനിവാര്യമാണന്നും പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് വേണ്ട എല്ലാ സഹായവും ഉണ്ടാകുമെന്നും ചിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുംതാസ് എളംങ്കാവ് വാഗ്ദാനം ചെയ്തു. സർക്കാർ അംഗീകരിച്ച 21തരം ഭിന്നശേഷി ക്കാരെ ചേർത്ത് പിടിച്ച് പ്രവർത്തിക്കുന്ന വോയിസ് ഓഫ് ഡിസേബിൾഡ് ന്റെ പ്രവർത്തനം ചീക്കോട് പഞ്ചായത്തിൽ എത്രയും പെട്ടെന്ന് തന്നെ കമ്മറ്റി രുബീകരിക്കും മെന്നും മറ്റ് പോഗ്രാമുകളും സഘടിപ്പിക്കും എന്ന് ചീക്കോട് പഞ്ചായത്ത് വോയിസ് ഓഫ് ഡിസേബിൾഡ് നേത്യത്വങ്ങൾ പറഞ്ഞു