ഭിന്നശേഷി കുടുംബങ്ങൾക്ക് റംസാൻ കിറ്റ് നൽകി വോയിസ് ഓഫ് ഡിസേബിൾഡ്
ചീക്കോട്: ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെയും മറ്റു ഭിന്നശേഷിക്കാരുടെയും സംഘടനയായ വോയിസ് ഓഫ് ഡിസേബിൾഡ് ൻ്റെ നേത്യത്വത്തിൽ ചീക്കോട് പഞ്ചായത്ത് കമ്മിറ്റി ഭിന്നശേഷി കുടുംബങ്ങൾക്ക് റംസാൻ കിറ്റ് നൽകി. വോയിസ് ഓഫ് ഡിസേബിൾഡ് ചിക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുസലാം എന്ന ബാബു അധ്യക്ഷ വഹിച്ച പരിപാടി ചിക്കോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി – ചെയർമാൻ നസീമ ഉദ്ഘാടനം ചെയ്തു. ജനനവും മരണവും മനുഷ്യൻൻ്റെ ഇഷ്ടപ്രകാരമല്ല സംഭവിക്കുന്നത് എന്നും സമൂഹത്തിലെ മുഴുവൻ ഭിന്നശേഷിക്കാരായ സുഹൃത്തുക്കളെയും ചേർത്തു പിടിക്കേണ്ടതും അവരോടൊപ്പം ഉണ്ടെന്ന് പറഞ്ഞു കൊണ്ടിരിക്കേണ്ടതും മുഴുവൻ സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ് എന്ന് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാരായ ആളുകളുടെ ഉന്നമനത്തിന് വേണ്ടി പഞ്ചായത്ത് തരത്തിൽ എല്ലാവിധ പിന്തുണയും സഹായവും ഉണ്ടാവുമെന്ന് നസീമ വാഗ്ദാനം ചെയ്തു. വോയിസ് ഓഫ് ഡിസേബിൾഡ് സർക്കാർ അംഗീകരിച്ച 21 തരം ഭിന്നശേഷിക്കാരുടെ പുരോഗതിക്കും ഉന്നമനത്തിനും അവകാശ ആനുകൂല്യ സംരക്ഷണത്തിനും വേണ്ടിയുള്ളതാണന്നും ഇന്ന് കേന്ദ്ര കേരള സർക്കാറിന്റെ നിയമങ്ങൾ അനുസരിച്ച് ഇത്തരം കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളിൽ വോയിസ് ഓഫ് ഡിസേബിഡ്ന്റെ പങ്ക് ചെറുതല്ല എന്നും, വോയിസ് ഓഫ് ഡിസേബിൾഡ് മുന്നോട്ട് വെക്കുന്ന ആശയ ആദർശം ഇന്ന് എല്ലാ പഞ്ചായത്തിലും ചർച്ച ചെയ്യപെടുന്നു എന്ന് സ്വാഗതം ചെയ്തു കൊണ്ട് വോയിസ് ഓഫ് ഡിസേബിൾഡ് ചീക്കോട് പഞ്ചായത്ത് സെക്രട്ടറി സൗദാബി. പരിപാടിയിൽ വോയിസ് ഓഫ് ഡിസേബിൾഡ് മലപ്പുറം ജില്ലാ കോഡിനേറ്റർ അനീഷ് ബാബു പുത്തലം, മലപ്പുറം ജില്ലാ പ്രസിഡൻറ് ബീരാൻകുട്ടി മുതുവല്ലൂർ, കെരിം എളമരം, അബ്ദു റഹ്മാൻ കാവനൂർ ആശംസകൾ സംസാരിച്ചു