തദ്ദേശ സ്വയംവകുപ്പ് മന്ത്രി എം ബി രാജേഷിന് നേരിട്ട് നിവേദനം നൽകി വോയിസ് ഓഫ് ഡിസേബിൾഡ്
മലപ്പുറം : ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെയും മറ്റു ഭിന്നശേഷിക്കാരുടെയും സംഘടനയായ വോയിസ് ഓഫ് ഡിസേബിൾഡ് ജില്ലാതല അദാലത്തിൽ ഭിന്നശേഷിക്കാരുടെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എം ബി രാജേഷ്ന് നിവേദനം നൽകി. വിദ്യാർത്ഥികളായ ഭിന്നശേഷിക്കാർക്ക് പഞ്ചായത്തിൽ നിന്ന് വർഷാവർഷം ലഭിക്കുന്ന സ്കോളർഷിപ്പിന് വേണ്ടി അപേക്ഷ സമർപ്പിക്കുമ്പോൾ കൈപ്പറ്റി റെസിപ്റ്റോ മറ്റോ നൽകാത്തതിനാൽ പല പഞ്ചായത്തുകളിലും അപേക്ഷ നഷ്ടപ്പെട്ട കാരണത്താൽ അപേക്ഷ കിട്ടിയിട്ടില്ല എന്നു പറഞ്ഞു കൈമലർത്തുന്ന സംഭവങ്ങൾ ഉണ്ടാവാറുണ്ടെന്നും അതിനു മുമ്പിൽ മാനസികമായും ശാരീരികമായും ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾ തളരുകയും പ്രയാസം അനുഭവിക്കുകയും ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങൾ കണക്കിലെടുത്ത് ഫ്രണ്ട് ഓഫീസ് വഴിയോ മറ്റോ സംവിധാനം കാണണമെന്നും സെറിബ്രസി ബാധിച്ച കുട്ടികൾക്ക് മാത്രമല്ല ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കിടപ്പിലായ കുട്ടികളെയും ഡയപ്പർ വാങ്ങാനുള്ള സഹായം നൽകണമെന്നും തുടങ്ങി ഭിന്നശേഷിക്കാരുടെ പ്രധാന കാര്യങ്ങൾ ആവശ്യപ്പെട്ട് വോയിസ് ഓഫ് ഡിസേബിൾഡ് ജില്ല കമ്മറ്റി അംഗങ്ങളായ ഫൈസൽ ബാബു കാവനൂർ, അബ്ദുസലാം എന്ന ബാബു ചീക്കോട് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്