വോയ്‌സ് ഓഫ് ഡിസേബിൾഡ്ന് കാവനൂരിൽ പുതിയ ഓഫീസ്

Voices of the Disabled opens new office in Kavanur

കാവനൂർ: ഭിന്ന ശേഷിക്കാർക്കായി പ്രവർത്തിക്കുന്ന വോയ്‌സ് ഓഫ് ഡിസേബിൾഡ്ന് കാവനൂരിൽ പുതിയ ഓഫീസ് തുറന്നു. ഓഫിസ് തുറന്നതോടെ ഗവൺമെന്റിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും ദ്രുത ഗതിയിലാക്കമെന്ന ആത്മവിശ്വാസത്തിൽ സന്നദ്ധ സംഘടനാ പ്രവർത്തകർ. ഭിന്നശേഷിക്കാരായ നാല് കുട്ടികളായിരുന്നു ഓഫീസ് ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘടനത്തിനോടനുബന്ധിച്ചു മെഡിക്കൽ ഉപകരണ വിതരണവും നടന്നു.

ഉദ്‌ഘാടനത്തിന് ശേഷം നടന്ന പൊതുയോഗം ക്യൂബ് ഫൗണ്ടേഷൻ കൊച്ചിൻ അനൂബ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ കരുതലും സ്നേഹവും ഏറെ അർഹിക്കുന്ന വിഭാഗമാണ് ഭിന്നശേഷിക്കാരെന്ന് ഉദ്‌ഘടകൻ പറഞ്ഞു.  പുതിയ ഓഫീസ് വോയ്‌സ് ഓഫ് ഡിസേബിൾഡ് എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ കൂടുതൽ ഏകോപിക്കുമെന്നു കൂട്ടായ്മ പ്രവർത്തകരായ വോയിസ് ഓഫ് ഡിസേബിൾഡ് മലപ്പുറം ജില്ല കോഡിനേറ്റർ അനീസ് ബാബു , വോയിസ് ഓഫ് ഡിസേബിൾഡ് മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് ബീരാൻകുട്ടി മുതുവല്ലൂർ, വോയിസ് ഓഫ് ഡിസേബിൾഡ് അരീക്കോട് ബ്ലോക്ക് വർക്കിംഗ് സെക്രട്ടറി സൗദാബി ചീക്കോട്, ജാഫർ ഒളവട്ടൂർ കെ കെ സി , മുഖ്യരക്ഷാധികാരി സൈതലവി മുസ്‌ലിയാർ, സിദ്ദീഖ് ഹാജി കാവനൂർ, വോയിസ് ഓഫ് ഡിസേബിൾഡ് കാവനൂർ പഞ്ചായത്ത് സെക്രട്ടറി ഫൈസൽ ബാബു, റഷീദ് എളയൂർ എന്നിവർ പറഞ്ഞു. കാവനൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഏറനാട്ടിലെ കൂട്ടായ്മകളിലൊന്നാണ് വോയ്‌സ് ഓഫ് ഡിസേബിൾഡ്. ഏറെ കാലത്തെ പരിശ്രമത്തിനൊടുവിൽ കാവനൂരിൽ കൂട്ടായ്മക്ക് ഓഫീസ് ഒരുങ്ങിയതിൽ അതിയായ സന്തോഷമുണ്ടന്നും അവർ കൂട്ടിച്ചേർത്തു. കാവനൂർ പഞ്ചായത്ത് പ്രതീഷാ സ്കൂൾ കൺവീനറും വോയിസ് ഓഫ് ഡിസേബിൾഡ് കാവനൂർ പഞ്ചായത്ത് മുഖ്യ രക്ഷാധികാരിയുമായ കുഞ്ഞുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കാവനൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി ഇബ്റാഹിം മാസ്റ്റർ, ക്ഷേമകാര്യസ്ഥാനി കമ്മറ്റി ചെയർമാൻ അനിത രാജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി മെയ്തീൻകുട്ടി ,വോയിസ് ഓഫ് ഡിസേബിൾഡ് മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് ബീരാൻകുട്ടി മുതുവല്ലൂർ, വോയിസ് ഓഫ് ഡിസേബിൾഡ് അരീക്കോട് ബ്ലോക്ക് വർക്കിംഗ് സെക്രട്ടറി സൗദാബി ചീക്കോട്, മുഖ്യരക്ഷാധികാരി സൈതലവി മുസ്‌ലിയാർ, ജാഫർ ഒളവട്ടൂർ കെ കെ സി , സിദ്ദീഖ് ഹാജി കാവനൂർ, തുടങ്ങിയവർ ആശംസകൾ സംസാരിച്ചു.
വോയിസ് ഓഫ് ഡിസേബിൾഡ് കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് എളമരം കരീം മുഖ്യപ്രഭാഷണം നടത്തി.
വോയിസ് ഓഫ് ഡിസേബിൾഡ് മലപ്പുറം ജില്ല കോഡിനേറ്റർ അനീസ് ബാബു നാമും നമ്മുടെ മക്കളും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. വോയിസ് ഓഫ് ഡിസേബിൾഡ് കാവനൂർ പഞ്ചായത്ത് ഭാരവാഹികളായ ശോഭ , അബ്ദുറഹിമാൻ തവരക്കാടൻ, മുഹമ്മദ് കാക്ക തവരക്കാടൻ, ഷെഫീക്ക് തകരപറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി. വോയിസ് ഓഫ് ഡിസേബിൾഡ് കാവനൂർ പഞ്ചായത്ത് സെക്രട്ടറി ഫൈസൽ ബാബു സ്വാഗതവും പത്രപ്രവർത്തകൻ എം.എ റഹ്മാൻ നന്ദിയും പറഞ്ഞ പരിപാടിക് വോയിസ് ഓഫ് ഡിസേബിൾഡ് കാവനൂർ പഞ്ചായത്ത് ഭാരവാഹികളായ അബ്ദുറഹ്മാൻ അവരെക്കാടൻ ഷെഫീഖ് തവരപ്പറമ്പ് സെയ്തലവി മുസ്‌ലിയാർ പാലക്കാട് പറമ്പ് ശോഭന വട്ടപ്പറമ്പ് എന്നിവർ നേതൃത്വം നൽകി. Voices of the Disabled opens new office in Kavanur.

 

Voices of the Disabled opens new office in Kavanur

Leave a Reply

Your email address will not be published. Required fields are marked *