മാനദണ്ഡങ്ങൾ പാലിക്കാതെ വാർഡ് വിഭജനം; നിയമ നടപടിക്കൊരുങ്ങി സിപിഐ എം
കിഴുപറമ്പ : അശാസ്ത്രീയമായ രീതിയിൽ കീഴുപറമ്പ പഞ്ചായത്ത് വാർഡ് വിഭജിച്ചതിനെതിരെ സി പിഐ എം നിയമ നടപടിക്കൊരുങ്ങുന്നു. ഡിലിമിനേഷൻ കമീഷൻ നിർദേശ പ്രകാരമല്ല കീഴുപറമ്പിൽ വാർഡ് വിഭജിച്ചതെന്ന് സി പിഐ എം കുറ്റപ്പെടുത്തി. 14 വാർഡുകൾ 16ആക്കി ഉയർത്തിയെങ്കിലും മാർഗരേഖ പരിഗണിച്ചില്ല. വ്യക്തമായ അടയാളങ്ങളും പൊതുസ്ഥാപനങ്ങളും വേണെമെന്ന നിർദേശവും പാലിച്ചില്ല.
വോട്ടറുടെ താമസവും പോളിങ് ബൂത്തും തമ്മിൽ കിലോമീറ്റർ അകലമുണ്ട്. വാർഡുകൾക്ക് പൂർവീക പേരുകൾ നൽകണമെന്ന നിർദേശവും പാലിക്കാതെയാണ് പുതിയ പേര് നൽകിയത്. ഒന്നുമുതൽ ഏഴുവരെയുള്ള വാർഡുകൾക്ക് കോഴിക്കോട് ജില്ല അതിർത്തിയായി നിർണയിച്ചതും അംഗീകരിക്കാനാവില്ല.
നടപടിക്കെതിരെ പ്രക്ഷോഭം നടത്താനും കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ് സിപിഐ എം. അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ വ്യാപകമായ പരാതിയും ലഭിക്കുന്നുണ്ട്. ചൊവ്വാഴ്ച സിപിഐ എം കീഴുപറമ്പ് ലോക്കൽ കമ്മിറ്റി പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിക്കും.