മിടിപ്പ് ജല സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ജി.എൽ.പി സ്കൂൾ തെഞ്ചേരിയും, കേരള ഫയർ & റെസ്ക്യൂ സർവീസസ്, കേരള സിവിൽ ഡിഫൻസും സംയുക്തമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ജിവൻ രക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘മിടിപ്പ്’ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന നീന്തൽ പരിശീലനത്തിൻ്റെ ഭാഗമായാണ് ഇത്തരത്തിലൊരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡൻ്റ് സഫറുള്ള സി.പി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ഫയർ & റെസ്ക്യൂ മലപ്പുറം സ്റ്റേഷൻ ഓഫീസർ മുഹമ്മദ് സലീം ഇ കെ, തിരുവാലി സ്റ്റേഷൻ ഓഫീസർ അബ്ദുൽ നസീർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സീനിയർ അസിസ്റ്റൻറ് ശൈലജ ടീച്ചർ അധ്യക്ഷയായ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സജീഷ് എം.കെ സ്വാഗതവും, അധ്യാപികയായ സബീന കണ്ണനാരി നന്ദിയും രേഖപ്പെടുത്തി.