വയനാട് ഉരുൾപൊട്ടൽ; പുളിക്കൽ സ്വദേശികളായ കുടുംബത്തെ കാണാനില്ലെന്ന് വിവരം

Wayanad Landslide; It is reported that the family from Pulikal is missing

വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്ന് കൊണ്ടോട്ടി പുളിക്കൽ സ്വദേശികളായ കുടുംബത്തെ കാണാതായതായി വിവരം. പുളിക്കൽ പെരിയമ്പലം മേലയിൽ പറമ്പിൽ വീട്ടിൽ പരേതനായ അവറാൻ കുട്ടിയുടെ ഭാര്യ ഫാത്തിമ, മകൻ സനീർ, ഫാത്തിമയുടെ സഹോദരി ഉമ്മുകുൽസു എന്നിവരെ ആണ് കാണാതായത്.

ഉരുൾപൊട്ടലിൽ ഉൾപ്പെട്ട പ്രദേശമായ വയനാട് മേപ്പാടി മുണ്ടക്കയ് ഭാഗത്താണ് ഇവർ താമസിച്ചിരുന്നത്. ഉരുൾപൊട്ടൽ ഉണ്ടായതിന് ശേഷം ഇവരെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിട്ടില്ലെന്ന് കുടുംബാംഗങ്ങൾ.

സനീർ വയനാട് എസ്റ്റേറ്റിലാണ് ജോലി ചെയ്യുന്നത്. അവിടെ ഒരു ഏക്കറോളം സ്ഥലമുണ്ട്. അവിടെ വീട് വെച്ച് വർഷങ്ങളായി കുടുംബം അവിടെയാണ് താമസം. കൂടുതൽ അന്വേഷിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

മേപ്പാടി പഞ്ചായത്തിലെ ചൂരൽമയ മുണ്ടക്കൈ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *