വീ ദ പീപ്പിൾ ; ഭരണ ഘടന വാരാചരണം സമാപിച്ചു

We the People; program concluded

 

മുക്കം. കൊടിയത്തൂർ ജി എം യുപി സ്കൂൾ മുഹമ്മദ് അബ്ദുറഹിമാൻ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഭരണ ഘടന വാരാചരണ പരിപാടിയായ “വീ ദ പീപ്പിൾ ” സമാപിച്ചു. സമാപന സമ്മേളനം മുൻ മാധ്യമ പ്രവർത്തകനും കൗൺസിലറും ആയ അഡ്വ.ഉമ്മർ പുതിയോട്ടിൽ ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി ആമുഖം അറിയൽ, പ്രശ്നോത്തരി, പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം, ബോധവൽക്കരണ ക്ലാസ് തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സമാപന സമ്മേളനത്തിൽ ഹെഡ് മാസ്റ്റർ ഇ കെ അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കോ ഓഡിനേറ്റർ ടി കെ ഹാദി, അധ്യാപകരായ എം കെ ഷക്കീല, വി സുലൈഖ, എം പി ജസീദ , ഐ അനിൽ കുമാർ, യു കെ ജസീല, ശബ് ന സുധീർ എന്നിവർ സംസാരിച്ചു.

We the People; program concluded

 

We the People; program concluded

Leave a Reply

Your email address will not be published. Required fields are marked *