ജി എം യുപി സ്കൂളിൽ ‘വീ ദ പീപ്പിൾ’ പരിപാടിക്ക് തുടക്കമായി

GMUPS Kodiyathoor

 

ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭ ഭരണഘടന എഴുതി തയ്യാറാക്കി അവതരിപ്പിച്ച അംഗീകാരം നേടിയതിന്റെ 75-)o വാർഷികാഘോഷത്തിന്റെ ഭാഗമായി കൊടിയത്തൂർ ജി എം യുപി സ്കൂൾ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന ഭരണഘടനാ വാരാചരണമായ “വീ ദ പീപ്പിൾ” പരിപാടിക്ക് തുടക്കമായി .1949 നവംബർ 26നാണ് ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചത്. ഈ ദിനം ഭാരതത്തിൽ ഇന്ത്യൻ ഭരണഘടന ദിനമായി ആചരിച്ചു വരികയാണ് ഭരണഘടനാ വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ, വീഡിയോ പ്രദർശനങ്ങൾ, രക്ഷാകർത്ത ശില്പശാലകൾ, പോസ്റ്റർ നിർമ്മാണം, പ്രശ്നോത്തരി, സ്കൂൾ അസംബ്ലി, ക്ലാസ് ഭരണഘടന എഴുതി തയ്യാറാക്കൽ തുടങ്ങിയ വിവിധ പരിപാടികൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഈ ഒരാഴ്ച ക്കാലം സംഘടിപ്പിക്കും. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു പരിപാടികൾ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി കെ അബൂബക്കർ മാസ്റ്റർ, അബ്ദുറഹ്മാൻ സ്മാരക സോഷ്യൽ സയൻസ് ക്ലബ്ബ് കോ ഓർഡി നെറ്റർ ടി ടി ഹാദി, ഹെഡ്മാസ്റ്റർ ഇ കെ അബ്ദുൽസലാം, അധ്യാപകരായ വളപ്പിൽ റഷീദ്, എംകെ ഷക്കീല, എംപി ജസീദ, മുഹമ്മദ് നജീബ് ആലുക്കൽ, കെ അബ്ദുൽ ഹമീദ്, എം അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു.അമൽ മുഹമ്മദ്, സുമയ്യ പുതിയോട്ടിൽ, നാമിയ, ആയിഷ ഇൽഹാം തുടങ്ങിയ വിദ്യാർത്ഥികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

 

GMUPS Kodiyathoor

Leave a Reply

Your email address will not be published. Required fields are marked *