അനുമോദന ചടങ്ങ് സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി മാട്ടുമുറി യൂണിറ്റ്
മാട്ടുമുറി : വെൽഫെയർ പാർട്ടി മാട്ടുമുറി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാട്ടുമുറി, കട്ടിരിച്ചാൽ പ്രദേശങ്ങളിലെ പ്ലസ് ടു , SSLC, NMMS വിജയികളായ മുപ്പതോളം വിദ്യാർഥികളെ ആദരിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി അംഗവും കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ കറുത്ത പറമ്പ് വാർഡ് മെമ്പറുമായ ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പുരോഗതി ലക്ഷ്യം വെക്കുന്ന വിദ്യാഭ്യാസം കാലഘട്ടത്തിന്റെ തേട്ടമാണെന്നും യുവ തലമുറ തങ്ങളുടെയും കുടുംബത്തിന്റെയും മാത്രമാകാതെ സാമൂഹിക ഇടപെടലുകളിലും സജീവമാകണമെന്നും അവർ ആവശ്യപ്പെട്ടു. പ്രസിഡണ്ട് ശ്രീജ മാട്ടുമുറി അധ്യക്ഷത വഹിച്ചു. അശ്റഫ് മൗലവി, ഇ.എൻ. നദീറ, സാലിം ജീറോഡ്, കെ.ടി.ഹമീദ്, ജ്യോതി ബസു, പ്രമിത, സജീഷ്, റഫീഖ് കുറ്റിയോട്ട് , KT മജീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.