വെൽഫെയർ പാർട്ടി കൊടിയത്തൂരിൽ കൺവെൻഷനുകൾ സംഘടിപ്പിച്ചു.
കൊടിയത്തൂർ : ജാതി സെൻസസ് നടപ്പാക്കുക, എയ്ഡഡ് നിയമനം PSCക്ക് വിടുക, സർക്കാർ സർവ്വീസിൽ ആനുപാതിക പ്രാതിനിധ്യം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി – കേരള സംഘടിപ്പിക്കുന്ന ‘ബഹുജന പ്രക്ഷോഭം’ കാമ്പയിനിന്റെ ഭാഗമായി വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ യൂണിറ്റുകളിലും പ്രവർത്തക കൺവെൻഷനുകൾ സംഘടിപ്പിച്ചു. ഗ്രാമ യാത്രകൾ, സാമൂഹിക നീതി സംഗമം, പ്രചരണ ദിനം, കലക്ടേറ്റ് സമര സംഗമം , പ്രക്ഷോഭ ജാഥ, സെക്രട്ടറിയേറ്റ് വളയൽ തുടങ്ങിയ പരിപാടികൾ വിജയിപ്പിക്കുവാൻ തീരുമാനിച്ചു.
കൊടിയത്തൂരിൽ മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടിയും മാട്ടുമുറിയിൽ മണ്ഡലം വൈസ് പ്രസിഡന്റ് ഇ.എൻ. നദീറയും ഗോതമ്പ റോഡിൽ പി.എം. അബ്ദുന്നാസറും ചെറുവാടിയിൽ കെ.ടി. ഹമീദും വെസ്റ്റ് കൊടിയത്തൂരിൽ സാലിം ജീ റോഡും കാരക്കുറ്റിയിൽ തോമസ് പുല്ലൂരാംപാറയും സൗത് കൊടിയത്തൂരിൽ ഷംസുദ്ദീനും തോട്ടുമുക്കം മാടാമ്പിയിൽ റഫീഖ് കുറ്റ്യോട്ടും കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ടുമാരായ ജാഫർ പുതുക്കുടി . ശ്രീജ മാട്ടുമുറി , പി. ശഫീഖ്, ഇ.എൻ. യൂസുഫ്, എം.എ. ഹകീം മാസ്റ്റർ , പി.പി. ഫഹീം മാസ്റ്റർ, കെ.ടി. ശരീഫ് മാസ്റ്റർ, ഗിരിജ മാടാമ്പി എന്നിവർ അധ്യക്ഷത വഹിച്ചു.
Welfare Party organized conventions in Kodiathur.