വെസ്റ്റ് കൊടിയത്തൂര്‍ – ഇടവഴിക്കടവ് റോഡ് നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു.
കൊടിയത്തൂര്‍ പഞ്ചായത്തിലെ വെസ്റ്റ് കൊടിയത്തൂരില്‍ താമസിക്കുന്ന 350-ാളം കുടുംബങ്ങള്‍ക്ക് പുറലോകവുമായി ബന്ധപ്പെടാനുള്ള പ്രധാന മാര്‍ഗ്ഗമാണ് വെസ്റ്റ് കൊടിയത്തൂര്‍ – ഇടവഴിക്കടവ് റോഡ്,
1980-കളില്‍ നിര്‍മ്മിച്ച ഈ റോഡ് വളരെ വീതി കുറഞ്ഞതും കയറ്റിറക്കങ്ങള്‍ നിറഞ്ഞ് ദുര്‍ഘടമായതുമായിരുന്നു.
നിര്‍മ്മാണ കാലത്ത് 100ല്‍ താഴെ വീടുകളും 10 ല്‍ താഴെ വണ്ടികളുമാണുണ്ടായിരുന്നത്, 40 വര്‍ഷങ്ങള്‍ക്കിപ്പുറം വീടുകളും വാഹനങ്ങളും ഗണ്യമായി വര്‍ദ്ധിക്കുകയും ജീവിത നിലവാരം കൂടുകയും ചെയ്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ റോഡ് വീതി കൂട്ടി നവീകരിക്കാന്‍ തീരുമാനിച്ചത്. ഇതിനായി പൊളിക്കുന്ന മതിലുകളും കെട്ടുകളും നിര്‍മ്മിച്ചുനല്‍കാമെന്ന ഉറപ്പില്‍ 105-ാളം ആളുകള്‍ സ്ഥലം തീര്‍ത്തും സൗജന്യമായി വിട്ടുനല്‍കി.
വാര്‍ഡ് മെമ്പര്‍ എം ടി റിയാസ് ചെയര്‍മാനും വിസി രാജന്‍ കണ്‍വീനറായും കെടി അബ്ദുള്ള മാസ്റ്റര്‍ ട്രഷററായും തെരെഞ്ഞെടുക്കപ്പെട്ട് വെസ്റ്റ് കൊടിയത്തൂര്‍ വികസന സമിതി എന്നപേരിലുള്ള ജനകീയ കൂട്ടായ്മ ഒരു വര്‍ഷമായി ഈ ആവശ്യവുമായി നാട്ടില്‍ പ്രവര്‍ത്തിച്ചു വരികയാണ്.
നവീകരണ പ്രവർത്തി ഉദ്ഘാടനം തിരുവമ്പാടി MLA ലിന്റോ ജോസഫ് നിര്‍വഹിച്ചു. ഫണ്ട് സ്വരൂപണം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാസര്‍ എസ്റ്റേറ്റ്മുക്ക് നിര്‍വഹിച്ചു. കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ പി സുഫയാന്‍, സുഹറ വെള്ളങ്ങോട്ട്,bഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അലി അബ്ദുള്ള, കേരള ബേങ്ക് ഡയറക്ടര്‍ ഇ രമേശ് ബാബു, ഫസല്‍ കൊടിയത്തൂര്‍, ദാസന്‍ കോട്ടമ്മല്‍ എന്നിവര്‍ സംസാരിച്ചു .
എംടി റിയാസ് പദ്ധതി വിശദീകരണം നടത്തി. ടികെ അബൂബക്കര്‍ മാസ്റ്റര്‍, രവീന്ദ്രന്‍ മാസ്റ്റര്‍, ആയിഷ ചേലപ്പുറത്ത്, ഷംലൂലത്ത്, കെ ജി സീനത്ത്,bകെഎം അബ്ദുറഹ്മാന്‍ ഹാജി,bകെ ഹസ്സന്‍കുട്ടി,bഎംപി മജീദ് , കെഎം അബ്ദുല്‍ഹമീദ് , കെ അബ്ദുറഹ്മാന്‍, അബ്ദുള്ള മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. രാജന്‍ വെള്ളങ്ങോട്ട് സ്വാഗതവും വിവി നൗഷാദ് നന്ദിയും പറഞ്ഞു .
West Kodiathur – Edavahikadav road renovation work inaugurated.