“സുന്നി പത്രങ്ങളിൽ പരസ്യം കൊടുത്തത് വിമർശിക്കാൻ യുഡിഎഫിന് എന്തവകാശം”; ഇ.പി ജയരാജൻ

"Book not contracted to anyone; not written off"; Repeat EP

 

കണ്ണൂർ: പാലക്കാട്ടെ പത്രപരസ്യ വിവാദത്തിൽ ന്യായീകരണവുമായി ഇ.പി ജയരാജൻ. പരസ്യം കൊടുത്തത് തങ്ങൾക്ക് ഗുണമുള്ള പത്രങ്ങളിൽ തന്നെയെന്ന് പറഞ്ഞ ഇ.പി,പരസ്യം കൊടുക്കാൻ യു ഡി എഫിന്റെ സമ്മതം വാങ്ങണോ എന്നും ചോദ്യമുന്നയിച്ചു. സതീശനും സുധാകരനും ശകുനംമുടക്കികളാണ്. സുന്നിയുടെയും സമസ്തയുടെയും പത്രങ്ങളിൽ പരസ്യം കൊടുത്തതിനെ വിമർശിക്കാൻ യുഡിഎഫിന് എന്ത് അവകാശമെന്നും ഇ.പി ചോദിച്ചു. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും പാലക്കാട് യുഡിഎഫിന് വേണ്ടി വർഗീയത പറഞ്ഞ് വോട്ട് പിടിച്ചെന്നും ജയരാജൻ ആരോപിച്ചു.

Also Read : തിരുവല്ല സിപിഐഎമ്മിലെ വിഭാഗീയതയില്‍ കടുത്ത നടപടി; ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയെ മാറ്റി

ഇതിനിടെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിവാദമായ എൽഡിഎഫ് പത്രപരസ്യത്തിൽ അന്വേഷണമില്ല. വിവരാവകാശ ചോദ്യത്തിന് പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസറുടേതാണ് മറുപടി. ‘സരിൻ തരംഗം’ പരസ്യത്തിന് ആരും അനുമതി വാങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷണമില്ലെന്നുമുള്ള വിവരാവകാശ മറുപടിയാണ് പുറത്തുവന്നത്.സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം ആസ്പദമാക്കി മുസ്ലിം മാനേജ്മെന്റ് പത്രങ്ങളിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. സമസ്തയുടെ സുപ്രഭാതത്തിലും എ.പി വിഭാഗത്തിന്റെ സിറാജിലും, ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ, കഷ്ടം’ എന്ന തലക്കെട്ടോടെ ആയിരുന്നു പരസ്യം. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് വന്ന പരസ്യം ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *