മന്ത്രിയെവിടെ? ആര് ഉത്തരം പറയും; ആറളത്ത് മൃതദേഹവുമായെത്തിയ ആംബുലൻസ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം
ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. ദമ്പതികളുടെ മൃതദേഹവുമായെത്തിയ ആംബുലൻസ് തടഞ്ഞു നിർത്തി നാട്ടുകാരുടെ പ്രതിഷേധം. ആന മതിൽ എത്രയും വേഗത്തിൽ നിർമ്മിക്കണമെന്നും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും പ്രതിഷേധക്കാർ പറയുന്നു. കളക്ടറുൾപ്പടെയുള്ള അധികാരികൾ പ്രദേശത്ത് എത്തിയാൽ മാത്രമേ ആംബുലൻസ് വിട്ട് നല്കുകയുള്ളൂവെന്ന് നാട്ടുകാർ.protested
വനം വകുപ്പിന്റെ അനാസ്ഥയാണ് മതിൽ നിർമ്മാണം ഇഴഞ്ഞുപോകാൻ കാരണം. മനുഷ്യരേക്കാൾ കാട്ടാനകൾക്കാണ് അധികാരികൾ പ്രാധാന്യം നല്കുന്നത്. 2020തിലാണ് ആനമതിൽ കെട്ടാനായി അനുമതി കിട്ടിയത് എന്നാൽ സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞാണ് നിർമ്മാണം സ്തംഭിച്ചിരിക്കുന്നത്. അതുകൊണ്ട് മാത്രമാണ് ആനകൾ ജനവാസമേഖലയിലേക്ക് എത്തുന്നത്. എംഎൽഎ മൈതാനപ്രസംഗം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും നാട്ടുകാർക്ക് വേണ്ടി എന്ത് നടപടിയാണ് അദ്ദേഹം എടുത്തതെന്നും പ്രതിഷേധക്കാർ ചോദിച്ചു. 20 ത് പേരാണ് ഫാമിനകത്ത് മാത്രമായി മരിച്ചത്. ആര് ഇതിനൊക്കെ ഉത്തരം പറയും. ജില്ലാ ഭരണകൂടം സ്ഥലത്തെത്തി ഉറപ്പുനല്കണമെന്നും 3500 ഓളം ആളുകളാണ് പ്രദേശത്ത് താമസിക്കുന്നതെന്നും നാട്ടുകാർ വ്യക്തമാക്കി.