പഞ്ചായത്തിന്റെ അനാസ്ഥ ; ജനവാസ മേഖലകളിലേക്ക് വന്യ ജീവികൾ ഇറങ്ങുന്നു.

Wild animals descend on populated areas.

സൗത്ത് കൊടിയത്തൂർ കുളങ്ങര റോഡിൽ സഞ്ചാരി ജംഗ്ഷൻ കഴിഞ്ഞ് കാവുങ്ങൽ പ്രദേശത്ത് വന്യ ജീവികളുടെ വിളയാട്ടമെന്ന് നാട്ടുകാർ. പഞ്ചായത്ത് വക ശ്മശാനമാണ് കാടുമൂടി വന്യ ജീവികളുടെ തവളമായിരിക്കുന്നത്. കാട്ടുപന്നികൾ, മലമ്പാമ്പ് തുടങ്ങി പല ജീവികളെയും ഇവിടെ കാണാനിടയായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
കാവുങ്ങലിൽ പ്രദേശത്ത് പന്നികൾ കൃഷികൾ നശിപ്പിക്കുന്നതും പതിവാണ്. ശ്മശാനവും ചുറ്റുമുള്ള ചില പറമ്പുകളും കാട് മൂടി കിടക്കുകയാണെന്നും ജനങ്ങൾക്ക് അവരുടെ കൃഷിയിടത്തിലേക്ക് ഭയത്തോടെയാണ് പോവുന്നതെന്നും കൊടിയത്തൂർ ടൈംസിനോട് പറഞ്ഞു. മുമ്പും പെരുമ്പാമ്പിന്റെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. അധികാരികൾ ഇവിടേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്. (Wild animals descend on populated areas.)

Leave a Reply

Your email address will not be published. Required fields are marked *