വന്യമൃഗശല്യം; കൊടിയത്തൂരിൽ നായാട്ട് സംഘടിപ്പിച്ചു

Wildlife nuisance; Nayat was organized in Kodiathur

 

വന്യമൃഗശല്യം രൂക്ഷമായ കൊടിയത്തൂരിൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നായാട്ട് സംഘടിപ്പിച്ചു.12 എംപാനൽ ഷൂട്ടർമാരുടെയും 8 വേട്ടനായ്ക്കളുടേയും നേതൃത്വത്തിൽ നടന്ന നായാട്ടിൽ 6 പന്നികളെ വെടിവെച്ചു കൊന്നു.

പഞ്ചായത്തിലെ തോട്ടുമുക്കം പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കാടിളക്കി നായാട്ട് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം കാട്ടുപന്നി ആക്രമണത്തിൽ റിട്ട: അധ്യാപികക്ക് പരിക്കേറ്റിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസി. ദിവ്യ ഷിബു, വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, കരിം പഴങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ വേട്ടനായ്ക്കളെ പലയിടങ്ങളിൽ ആയി കാട്ടിലേക്ക് തുറന്ന് വിട്ടാണ് നായാട്ടിന് തുടക്കം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *