മലപ്പുറം തൃക്കലങ്ങോട് യുവതി വീട്ടിൽ മരിച്ച നിലയില്‍
മലപ്പുറം തൃക്കലങ്ങോട് പതിനെട്ടുകാരി ആത്മഹത്യ ചെയ്ത നിലയിൽ. പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ആണ് മൃതദേഹം കണ്ടത്.
ഷൈമയുടെ മരണ വിവരം അറിഞ്ഞതിന് പിന്നാലെ അയൽവാസിയും സുഹൃത്തുമായ വിദ്യാർഥിയും ആത്മഹത്യക്ക് ശ്രമിച്ചു. 19കാരനായ സജീർ, കൈ ഞെരമ്പ് മുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സജീറിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച ഷൈമയുടെ വിവാഹം കഴിഞ്ഞ ദിവസം ഉറപ്പിച്ചിരുന്നു. ഈ വിവാഹത്തിൽ പെൺകുട്ടിക്ക് താല്പര്യക്കുറവുണ്ടായിരുന്നു എന്നാണ് സൂചന. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. എടവണ്ണ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.