മഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; 9 വർഷമായി ​ഗാർഹിക പീഡനം അനുഭവിച്ചിരുന്നെന്ന് ബന്ധുക്കൾ

Woman hanged to death at her husband's house in Manjeri

 

മഞ്ചേരി പന്തല്ലൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളില സ്വദേശി നിസാറിന്‍റെ ഭാര്യയായ തഹ്ദിലയാണ് മരിച്ചത് .ഗാർഹിക പീഡനത്തിൽ മനം നൊന്താണ് യുവതി ആത്മഹത്യ ചെയ്തത് എന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് തഹ്ദിലയെ ഭര്‍ത്താവിന്‍റെ പന്തല്ലൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് നിസാറിന്‍റെ പിതാവ് അബുവാണ് ഇക്കാര്യം തഹ്ദിലയുടെ സഹോദരനെ അറിയിച്ചത്. പിന്നീട് പൊലീസ് എത്തിയാണ് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 9 വർഷമായി ഭര്‍തൃപിതാവായ അബു യുവതിയെ തുടർച്ചയായ് ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ വൈകുന്നേരം ഏഴു മണിക്ക് ആണ് ഒടുവിൽ തഹ്ദില സഹോദരിയെ വിളിച്ചത്. ആ സമയത്ത് യുവതിക്ക് പ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. യുവതി അനുഭവിക്കുന്ന പീഡനം വിദേശത്തുള്ള ഭര്‍ത്താവ് നിസാറിന് അറിയമായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

രണ്ടു വയസുള്ള പെണ്‍കുട്ടിയുള്‍പ്പെടെ നാലു മക്കളുടെ അമ്മയാണ് തെഹ്ദില. ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും അന്വേഷണം നടത്തി വരികയാണെന്നും പാണ്ടിക്കാട് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *