വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; കാസർകോട് കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ
കണ്ണൂർ: വിസ്മയ വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കാസർകോട് കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി സ്വദേശി ബി.ഇഫ്തിക്കര്‍ അഹമ്മദിനെയാണ് (51)അറസ്റ്റ് ചെയ്തത്.arrested
പാർക്കിലെ വേവ് പൂളിൽ വച്ച് യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി. സർവകലാശാലയിലെ വിദ്യാർഥി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ നേരത്തേ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.