വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് കമ്മിറ്റി സ്വീകരണം ഒരുക്കി
സന്ദർശനത്തിനായി സൗദിയിലെത്തിയ വേൾഡ് മലയാളി കൗൺസിൽ മിഡ്ലീസ്റ്റ് ചെർമാൻ സന്തോഷ് കുമാർ കേട്ടേത്തിന് വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് കമ്മിറ്റി സ്വീകരണം നൽകി.
ഖോബാർ സെൻട്രോ റൊട്ടാന ഹോട്ടലിൽ നടന്ന സ്വീകരണ പരിപാടി പ്രസിഡന്റ് ഷമീം കാട്ടാക്കട ഉദ്ഘാടനം ചെയ്തു. പ്രോവിൻസ് ചെയർമാൻ അനിൽ കുമാർ അധ്യക്ഷനായി. മുഖ്യ രക്ഷാധികാരി മൂസ കോയ അതിഥിയെ പരിചയപെടുത്തി. പരിപാടിയിൽ മിഡ്ലീസ്റ്റ് ചെർമാൻ മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യ-സേവന ജീവകാരുണ്യ മേഘലയിലെ അൽ ഖൊബാർ ഘടകത്തിൻ്റെ പ്രവർത്തനങ്ങൾ എക്കാലത്തും മാതൃകാപരവും മികവുറ്റതാണന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. പ്രോവിൻസിലെ മറ്റു ഭാരവാഹികളായ ഷഫീഖ് സി.കെ (മിഡ്ലീസ്റ്റ് ബിസിനസ്സ് ഫോറം അംഗം), അഷറഫ് ആലുവ (വൈസ് ചെയർമാൻ), ഹുസ്ന ആസിഫ് (വൈസ് ചെയർപേർസൺ), അഭിഷേക് സത്യൻ (വൈസ്പ്രസിഡന്റ്), ദിനേശ് (ഓഡിറ്റർ) അപ്പൻ മേനോൻ (അഡ്വൈസറി ബോർഡ് മെമ്പർ), നവാസ് സലാവുദീൻ (വെൽഫെയർ കോർഡിനേറ്റർ), ഷനൂബ് മുഹമ്മദ് (എക്സിക്യൂട്ടീവ് അംഗം), ഷംല നജീബ് (വനിത ഫോറം പ്രസിഡന്റ്) എന്നിവർ ആശംസകൾ നേർന്നു.
സെക്രട്ടറി ആസിഫ് താനൂർ സ്വാഗതവും ട്രഷറർ അജീം ജലാലുദീൻ നന്ദിയും പ്രകശിപ്പിച്ചു. ജോ. ട്രഷറർ ഗുലാം ഫൈസൽ, എക്സിക്യുട്ടീവ് അംഗങ്ങളായ അബ്ദുസലാം, ആസിഫ് കൊണ്ടോട്ടി, ദിലീപ് കുമാർ , അനു ദിലീപ് (വനിത ഫോറം സെക്രട്ടറി) എന്നിവർ നേതൃത്വം നൽകി.