വനിതകൾക്ക് യോഗ പരിശീലനം ആരംഭിച്ചു

ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് ജനഗീയസൂത്രണം 2023 -24 പദ്ധതിയുടെ ഭാഗമായി വനിതകൾക്ക്‌ യോഗ പരിശീലന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. മൂർക്കനാട് വാർഡിലെ സാംസ്കാരിക നിലയത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് ജിഷ സി വാസു ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി. അനുരൂപ് സ്വാഗതവും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെടി മുഹമ്മദ് കുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസ്നത്ത് കുഞ്ഞാണി, മുൻ ബ്ലോക്ക് മെമ്പർ റൗഫ് മാസ്റ്റർ, ആയുർവേദ ഡോക്ടർ ഷെബിൻ, യോഗ ഇൻസ്ട്രക്ടർ ഡോക്ടർ ഹസ്ന, കെ ടി ബഷീർ, മുനീർ. എം, ആശാ വർക്കർമാരായ ഹഫ്സത്ത് മുണ്ടോടൻ, സിന്ധു, അംഗനവാടി ടീച്ചർ കദീജ, കൗസല്യ, എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *