തിരുവനന്തപുരത്ത് എംഡിഎയുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: പെരുമാതുറയിൽ എംഡിഎയുമായി യുവാവ് പിടിയിൽ. ഒറ്റപ്പന സ്വദേശി നിസാറാണ് പിടിയിലായത്. കഠിനംകുളം പൊലീസ് നിസാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.MDA
ഇന്ന് വൈകീട്ടാണ് യുവാവ് പിടിയിലായത്. സ്ഥിരം കുറ്റവാളിയായ ഇയാൾ അടിപിടിയടക്കം പല കേസുകളിലും പ്രതിയാണ്. വിവിധ കേസുകളിൽ പലതവണ അറസ്റ്റിലായിട്ടുള്ള ആളുമാണ് നിസാർ.
നിരോധിത മയക്കുമരുന്ന് സംഭരിക്കുകയും വിപണനം നടത്തുന്നവരെയും ലക്ഷ്യമിട്ട് പൊലീസ് പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് നിസാറിന്റെ വീട്ടിലും പരിശോധന നടത്തിയതും എംഡിഎംഎ പിടികൂടിയതും. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.