ഫിൻലാന്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷമീർ കണ്ടത്തിൽ പ്രധാനമന്ത്രി പെട്രി ഓർപോയുമായി കൂടിക്കാഴ്ച നടത്തി
ഫിൻലാന്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷമീർ കണ്ടത്തിൽ പ്രധാനമന്ത്രി പെട്രി ഓർപോയുമായി കൂടിക്കാഴ്ച നടത്തി. സമീപകാല നയംമാറ്റങ്ങൾ കുടിയേറ്റ സമൂഹത്തിലുണ്ടാക്കിയ ആശങ്കകൾ അദ്ദേഹം പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. വിഷയം ഗൗരവമായി പരിഗണിക്കുന്നും ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമം നടത്തുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.Finland
ഫിൻലാന്റിലെ കുടിയേറ്റക്കാർക്ക് ശക്തമായ പ്രാതിനിധ്യം നൽകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. എസ്പൂവിലെ ഇന്ത്യൻ സമൂഹം ഒന്നിച്ചാൽ, വരാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാൻ അത് മതിയാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സർക്കാരിനും നമ്മുടെ വൈവിധ്യമാർന്ന സമൂഹങ്ങൾക്കുമിടയിൽ ശക്തമായ പാലമാകാനുള്ള തന്റെ പ്രതിബദ്ധത അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമായിരുന്നുവെന്ന് ഷമീർ കണ്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള തന്റെ താത്പര്യവും പ്രധാനമന്ത്രി പങ്കുവെച്ചു.