അരീക്കോട് പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി അരീക്കോട്, കിഴുപറമ്പ്, കാവനൂർ, ഊർങ്ങാട്ടിരി, കുഴിമണ്ണ മണ്ഡലം കോൺഗ്രസ്സ്.

Youth Congress marched to Areekode Police Station.

 

അരീക്കോട് പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി അരീക്കോട്, കിഴുപറമ്പ്, കാവനൂർ, ഊർങ്ങാട്ടിരി, കുഴിമണ്ണ മണ്ഡലം കോൺഗ്രസ്സ്. കെപിസിസിയുടെ ആഹ്വാന പ്രകാരം കെഎസ്‌യു നേതാക്കന്മാരെയും പ്രവർത്തകരെയും അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും യൂത്ത് കോൺഗ്രസ്സ് മാർച്ച്‌ നടത്തുന്നത്. മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി അജീഷ് എടാലത്തു ഉദ്ഘാടനം ചെയ്തു. അരീക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് യു എസ് ഖാദർ അധ്യക്ഷനായിരുന്നു ഊർങ്ങാട്ടിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അനുപ് മൈത്ര, കാവനൂർ മണ്ഡലം പ്രസിഡണ്ട് രാജീവ്, കുഴിമണ്ണ മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കുഴിമണ്ണ, കീഴുപറമ്പ് മണ്ഡലം പ്രസിഡണ്ട് ഫാസിലി എം കെ, അരീക്കോട് മുൻ ബ്ലോക്ക് പ്രസിഡണ്ട് കുഞ്ഞു മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷിബിൻ ലാൽ, നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് അഫ്സില കെ, നൗഷാദ് കല്ലട, ഷഫീഖ് പി പി, ജിനേഷ്, സുജേഷ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ കെ ശൈലജ എന്നിവർ പ്രകടന നേതൃത്വം നൽകി.

 

Youth Congress marched to Areekode Police Station.

 

Youth Congress marched to Areekode Police Station.

Leave a Reply

Your email address will not be published. Required fields are marked *