ആകാശത്തും കരിങ്കൊടി കാണിച്ച് കോൺഗ്രസ്.
പത്തനംതിട്ടയി കറുത്ത ബലൂണും കരിങ്കൊടിയും ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പൊലീസ് സുരക്ഷ ശക്തമാക്കിയതിനിടയിലാണ് ആകാശത്തെ പ്രതിഷേധം.(Youth congress protest using black balloons and black flags)
അതേസമയം പ്രതിഷേധത്തിനിടയിലും നിറഞ്ഞ ജനപങ്കാളിത്തവുമായി നവകേരള സദസിന്റ പത്തനംതിട്ടയിലെ പ്രയാണം തുടരുകയാണ്. രാവിലെ പ്രഭാത യോഗത്തില്‍ മുന്‍ ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ് , കോണ്‍ഗ്രസ് നേതാവ് സജി ചാക്കോ എന്നിവരെത്തി.
അതിനിടെ കെ എസ് ആര്‍ടിസി സ്റ്റാന്റ് പരിസരത്ത് നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ കസ്റ്റഡിയിലെടുത്തു. ആറന്‍മുള മണ്ഡലത്തിലെ നവകേരള സദസ് തുടങ്ങും മുന്‍പ് തന്നെ കെ എസ് ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് യൂത്ത് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലുളള പ്രവര്‍ത്തകരാണ് അറസ്റ്റിലായത് . ഉച്ചക്ക് ശേഷം റാന്നിയിലും , കോന്നിയിലും , അടൂരും നവകേരള സദസ് നടക്കും. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.