ഐ.പി.എൽ ലഖ്‌നൗ ടീം മെന്ററായി സഖീർ ഖാൻ; കെ.എൽ രാഹുലിന്റെ ഭാവിയിൽ സസ്‌പെൻസ്
ലഖ്‌നൗ: ഐ.പി.എൽ ടീം ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായി മുൻ ഇന്ത്യൻ പേസർ സഹീർഖാനെ നിയമിച്ചു. 2018 മുതൽ മുംബൈ ഇന്ത്യൻസിൽ ഡയറക്ടറായി പ്രവർത്തിച്ച 45 കാരൻ ആദ്യമായാണ് ഫ്രാഞ്ചൈസി ലീഗിൽ സുപ്രധാന റോളിലേക്കെത്തുന്നത്. ഗൗതം ഗംഭീർ മാറിയതിന് ശേഷം എൽ.എസ്.ജിയിൽ മെന്ററായി മറ്റാരെയും നിയമിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കൻ താരം മോണി മോർക്കലിനെ ഒഴിവാക്കിയ ശേഷം ബൗളിങ് പരിശീലനുമില്ലാത്തതിനാൽ പുതിയ സീസണിൽ പരിശീലകനായും സഹീർ ഖാൻ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്IPL
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഉടമ സഞ്ജീവ് സഹീറിനെ മെന്ററായി പ്രഖ്യാപിച്ചത്. കളിക്കാരുടെ മേൽനോട്ട ചുമതല സഹീറിനായിരിക്കുമെന്നും ഗോയങ്ക വ്യക്തമാക്കി. അതേസമയം, ടീം നായകൻ കെ.എൽ രാഹുലിനെ പിന്തുണച്ചും അദ്ദേഹം രംഗത്തെത്തി. രാഹുൽ ലഖ്‌നൗ കുംടുംബാമാണെന്നായിരുന്നു പ്രതികരണം. മെഗാലേലത്തിന് മുൻപായി കെ എൽ രാഹുലിനെ ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് എൽ.എസ്.ജി ഉടമയുടെ പ്രതികരണം.
നിലവിൽ ജസ്റ്റിൻ ലാംഗറാണ് ലഖ്‌നൗ മുഖ്യ പരിശീലകൻ. ആദം വോഗ്‌സ്, ലാൻസ് ക്ലൂസ്നർ, ജോണ്ടി റോഡ്‌സ്, ശ്രീധരൻ ശ്രീറാം എന്നിവരും ലഖ്‌നൗവിൻറെ പരീശിലക സംഘത്തിലുണ്ട്. ഐ.പി.എല്ലിലെത്തി പ്രഥമ സീസണിൽ പ്ലേ ഓഫ് കളിച്ച ലഖ്‌നൗ കഴിഞ്ഞ സീസണിൽ ഏഴാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്.