അഖില കേരള ഒന്നാമത് ITE ശാസ്ത്രോത്സവം ; ആസ്ട്രോ ഫിയസ്റ്റ വൈവിദ്ധ്യമായി.
ആനക്കയം സിദ്ദീഖിയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജുക്കേഷൻ അധ്യാപക വിദ്യാർത്ഥികൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഒന്നാമത് അഖില കേരള ഐ ടി ഇ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയിൽ എം എം ഇ ഐ ടി ഇ ജേതാക്കളായി. ഫസ്റ്റ് റണ്ണർ അപ്പായി ഫസ്ഫരി ഐ ടി ഇ പടിഞ്ഞാറ്റുമുറിയും സെക്കൻ്റ് റണ്ണർ അപ്പായി മർകസ് ഐ ടി ഇ ആതവനാടും ജേതാക്കൾ ആയി. എം .എൽ.എ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ജവാദ് പറയങ്ങാട്ട് അധ്യക്ഷത വഹിച്ചു.
മാനേജർ കെ വി മുഹമ്മദലി, അരുൺ കൃഷ്ണൻ, അടോട്ട് ചന്ദ്രൻ, മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ
ഡോ ഗീത, കെ എം അബ്ദുൽ റഷീദ് മാസ്റ്റർ, ടി സൈതാലി മൗലവി, കെ.എം. മുഹമ്മദലി മാസ്റ്റർ, സി.കെ. അബ്ദുൽ ബഷീർ , എം.പി ജാഫർ , റഹ്മത്ത് ടീച്ചർ , നസീഫ് മാസ്റ്റർ, മാനു ,സഹൽ മാസ്റ്റർ, കെ.എം മുജീബ്, റൈഹാനത്ത് ടീച്ചർ സജ്ല ടീച്ചർ എന്നിവർ പങ്കെടുത്തു.
1st All Kerala ITE Science Festival; Astro Fiesta