വെർച്വൽ അറസ്റ്റന്ന് പറഞ്ഞ് 4 കോടി തട്ടി ; അരീക്കോട് സ്വദേശികളായ 2 പേർ പിടിയിൽ
ഡൽഹി പൊലീസ് ചമഞ്ഞ് വെർച്വൽ അറസ്റ്റെന്നു ഭയപ്പെടുത്തി റിട്ട. കോളജ് അധ്യാപികയിൽ നിന്നു നാലു കോടി രൂപ തട്ടിയ സംഘത്തിലെ രണ്ടു പേരെ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി. മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹസിൽ (22), കെ.പി.മിഷാബ് (21) എന്നിവരാണു പിടിയിലായത്. കാക്കനാട് സ്വദേശിയെ ഒക്ടോബറിലാണു സംഘം തട്ടിപ്പിനിരയാക്കിയത്. ഇവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴി നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി ചൂണ്ടിക്കാട്ടിയാണു ‘ഡൽഹി പൊലീസ്’ വിളിച്ചത്. പൊലീസ് വേഷത്തിലാണു സംഘം വിഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടത്.
കാക്കനാട് സ്വദേശിയെ ഒക്ടോബറിലാണ് സംഘം തട്ടി പ്പിനിരയാക്കിയത്. ഇവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴി നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി ചൂ ണ്ടിക്കാട്ടിയാണു ‘ഡൽഹി പൊലീസ്’ വിളിച്ചത്. സമാനമായ തട്ടിപ്പുകളിലെപ്പോലെ പൊലീസ് വേഷത്തിലാണു സംഘം വിഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടത്. അധ്യാപികയുടെ പേരിൽ ഡൽഹി ഐസിഐസിഐ ബാങ്കിൽ വ്യാജ അക്കൗണ്ട് ഉണ്ടെന്നും ഇതുവഴി സന്ദീപ്കുമാർ എന്ന യാൾ നിയമ വിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തുന്നു എന്നുമാണ് അറിയിച്ചത്.
രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഭയന്ന അധ്യാപിക തന്റെ പേരിൽ എസ്ബിഐയിലു ള്ള മൂന്ന് അക്കൗണ്ടുകളിൽ നി ന്ന് 4,11,900,94 രൂപ തട്ടിപ്പുകാർ നൽകിയ വിവിധ അക്കൗണ്ടുകളിലേക്കു ഓൺലൈനിലൂടെ മാറ്റി നൽകി. ഒക്ടോബർ 16നും 21നും ഇടയിൽ 7 തവണയായി ആണ് തട്ടിപ്പുകാർ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നൽകിയ ത്. കള്ളപ്പണം അല്ലെന്നു ബോധ്യപ്പെട്ട ശേഷം തിരികെ നൽകാമെന്നായിരുന്നു വാഗ്ദാനം.
പണം തിരികെ കിട്ടാതെ വന്നതോടെ തൃക്കാക്കര പൊലീസിൽ നൽകിയ പരാതി സൈബർ ക്രൈം വിഭാഗത്തിനു കൈമാറു കയായിരുന്നു. അധ്യാപിക പണം കൈമാറിയ അക്കൗണ്ടുകളിൽ നിന്നു മലപ്പുറം കേന്ദ്രികരിച്ചു വൻതോതിൽ പണം പിൻവലി ക്കുന്നതായി സൈബർ പൊലീ സ് കണ്ടെത്തിയതോടെയാണു പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്.
450 അക്കൗണ്ടുകൾ വഴിയാ ണ് സംഘം 3 കോടി രൂപ പിൻവ ലിച്ചത്. ഇതിൽ പലർക്കും കമ്മി ഷൻ നൽകി അവരുടെ അക്കൗ ണ്ടുകൾ വഴിയും പണം പിൻവലി ച്ചിട്ടുണ്ട്.