സ്‌പെയിനിൽ മിന്നൽ പ്രളയത്തിൽ 51 മരണം

lightning

വലൻസിയ: സ്‌പെയിനിന്റെ തെക്കൻ മേഖലയായ വലൻസിയയിലുണ്ടായ മിന്നൽ പ്രളയത്തിൽ 51 പേർ മരിച്ചു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ നദികൾ കരകവിഞ്ഞു. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. റെയിൽ ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയാണ് മിന്നൽ പ്രളയത്തിന് കാരണമായത്.lightning

ചെളി കലർന്ന വെള്ളം കുത്തിയൊലിച്ചതോടെ ആളുകൾ വീടുകളിലും വാഹനങ്ങളിലും കുടുങ്ങി. ഹെലികോപ്ടർ ഉപയോഗിച്ചാണ് പൊലീസും രക്ഷാപ്രവർത്തകരും ആളുകളെ രക്ഷപ്പെടുത്തിയത്. നിരവധിപേരെ കാണാതായതായി ചൊവ്വാഴ്ച റിപ്പോർട്ടുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് 51 പേർ മരിച്ചതായി സ്ഥിരീകരിച്ചത്. എമർജൻസി റെസ്‌പോൺസ് ടീമിലെ 1000 സൈനികരെ ദുരിതബാധിത മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

ഇന്നലെ തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരുന്നുവെന്ന് യൂട്ടീൽ മേയർ റിക്കാർഡോ ഗാബൽഡോൺ പറഞ്ഞു. നിരവധിപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഞങ്ങൾ എലികളെപ്പോലെ വീടുകളിലും വാഹനങ്ങളിലും കുടുങ്ങി. മൂന്ന് മീറ്ററിലധികമാണ് വെള്ളം ഉയർന്നതെന്നും മേയർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *