സുഹൃത്തിന്റെ വിവാഹത്തിന് ഡ്രസ് എടുക്കാൻ 600 രൂപ ഷെയർ നൽകിയില്ല; വീട് കയറി ആക്രമിച്ച് സുഹൃത്തുക്കൾ
പാലക്കാട്: സുഹൃത്തിന്റെ വിവാഹത്തിന് ഡ്രസ്സ് കോഡ് എടുക്കുന്നതിന് പണം നൽകാത്തതിന് വീട് കയറി ആക്രമണം. പാലക്കാട് കോട്ടയിൽ കീഴത്തൂർ കരിയാട്ടു പറമ്പ് വീട്ടിൽ മൻസൂറിന്റെ വീട്ടിലായിരുന്നു ആക്രമണം. ആക്രമികൾ വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന എട്ട് വാഹനങ്ങളും തകർത്തു.house
600 രൂപ നൽകിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. ഗുണ്ടാ സ്റ്റൈലിലെത്തിയ സംഘം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന എട്ടു വാഹനങ്ങളും തകർത്തു. ഇന്നലെ അർധരാത്രിയാണ് സംഭവം.
ഡ്രസ്സ് കോഡ് എടുക്കുന്നതിന് പണം നൽകാത്തതുമായി ബന്ധപ്പെട്ട് മൻസൂറും സുഹൃത്തുക്കളും തമ്മിൽ നേരത്തെ വാക്ക് തർക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിൻറെ വൈരാഗ്യമാണ് വീട്ടിൽ കയറി ആക്രമിച്ചതിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. മാരക ആയുധങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്നും മൻസൂർ പറഞ്ഞു