സ്കൂളിലെ കിണറ്റിൽ വീണ് ആറാം ക്ലാസുകാരന് പരിക്ക്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Minister

തിരുവനന്തപുരം: വിദ്യാർഥി സ്കൂളിലെ കിണറ്റിൽ വീണ് പരിക്കേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. കൊല്ലം കുന്നത്തൂരിൽ തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഫെബിനാണ് കിണറ്റിൽ വീണ് പരിക്കേറ്റത്.Minister

ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം. കാൽവഴുതി വീണതാകാമെന്നാണ് കരുതുന്നത്. സ്കൂൾ ജീവനക്കാരൻ കിണറ്റിൽ ഇറങ്ങിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. തലയ്ക്കും നടുവിനും പരിക്കേറ്റ വിദ്യാർഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *