കറിലിടിച്ച ശേഷം പോലീസ് വാഹനം നിർത്താതെ പോയി; മദ്യപിച്ച് വാഹനമോടിച്ച എഎസ്ഐക്കെതിരെ കേസ്
മലപ്പുറം: മദ്യപിച്ച് വാഹനം ഓടിച്ച സംഭവത്തില്‍ എഎസ്‌ഐയെ നാട്ടൂകാര്‍ പിടികൂടി പോലീസില്‍ എല്‍പ്പിച്ചു. മലപ്പുറം മങ്കട പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ എഎസ്‌ഐ മദ്യപിച്ച വാഹനം ഓടിച്ചത്. മലപ്പുറം സ്റ്റേഷനിലെ ഹോപി മോഹനാണ് മദ്യരിച്ച ശേഷം പോലീസ് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയത്. വാഹനം കാറിലിടിക്കുകയും തുടര്‍ന്ന് നിര്‍ത്താതെ പോകുകയുമായിരുന്നു.
പിന്നീട് ബൈക്ക് യാത്രക്കാരന് നേരെയും പോലീസ് വാഹനം വന്നു. വെട്ടിച്ച് രക്ഷപ്പെട്ട ബൈക്ക് യാത്രക്കാരന്‍ പിന്തുടര്‍ന്ന് പോലീസ് വാഹനം പിടിച്ചു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തിയെങ്കിലും വണ്ടി എടുത്ത് പോകുമെന്നാണ് എഎസ്‌ഐ പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ വാഹനത്തിന്റെ താക്കോല്‍ ഊരിയെടുത്തു.
നാട്ടൂകാര്‍ മലപ്പുറം എസ്പി ഓഫീസിലേക്ക് വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന സ്ഥലത്തെത്തിയ മങ്കട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് എഎസ്‌ഐയെ പിടികൂടുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസ് എടുത്തു.