മലപ്പുറം വണ്ടൂരില്‍ അച്ഛനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റില്‍
മലപ്പുറം: അച്ഛനെ കാറിടിച്ചു കൊലപ്പെടുത്താൻ മകന്റെ ശ്രമം. മലപ്പുറം വണ്ടൂരിലാണു സംഭവം. പ്രതി സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് ഇയാളെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
നടുവത്ത് സർവീസ് സഹകരണ ബാങ്കിന് മുൻവശത്ത് വെച്ചാണ് റോഡ് അരികിലൂടെ നടന്നു പോവുകയായിരുന്നു അച്ഛനെ മകൻ കാറിൽ എത്തി ഇടിച്ചിട്ടത്. നടുവത്ത് പൊട്ടിപ്പാറയിൽ താമസിക്കുന്ന വാസുദേവനെ ആണ് മകൻ സുദേവ് കാറിൽ എത്തി ഇടിച്ചിട്ടത്. തുടർന്ന് നാട്ടുകാർ കാർ പിടി കൂടുകയായിരുന്നു. ഇതിനിടയിൽ സുദേവ് റോഡരികിൽ കാർപെക്ഷിച്ച് രക്ഷപ്പെട്ടു. സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വാസുദേവൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.