ശിഹാബ് തങ്ങൾ ഉറൂസ് മുബാറക്; സ്വാഗത സംഘം ഓഫീസ് തുറന്നു.

Shihab Thangal Uroos Mubarak; The welcome team opened the office.

 

കാവനൂർ: എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പതിനഞ്ചാമത് ഉറൂസ് മുബാറകും മികച്ച മുദരിസായി തെരെഞ്ഞെടുക്കപ്പെട്ട എൻ.വി മുഹമ്മദ് ബാഖവിക്കുളള അവാർഡ് ദാനവും 19ന് കാവനൂരിൽ നടക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്വാഗത സംഘം ഓഫീസ് തുറന്നു. സ്വാഗത സംഘം ചെയർമാൻ കെ.എ റഹ്മാൻ ഫൈസി കാവനൂർ ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കൺവെൻഷൻ എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി ടി.പി സലീം എടക്കര ഉദ്ഘാടനം ചെയ്തു. സയ്യിദ് ബി.എസ്.കെ തങ്ങൾ എടവണ്ണപ്പാറ അധ്യക്ഷനായി.

ചിറ്റങ്ങാടൻ കുഞ്ഞിമാൻ കാവനൂർ, കെ.അബ്ദുല്ല ഹാജി (കുഞ്ഞാൻ), സയ്യിദ് കെ.ടി തങ്ങൾ, എം.സുൽഫീക്കർ അരിക്കോട്, അബ്ദുറഷീദ് ദാരിമി പൂവത്തിക്കൽ, എൻ.വി മുഹമ്മദ് ബാഖവി മേൽമുറി, കബീർ ദാരിമി, സയ്യിദ് ഹബീബ് തങ്ങൾ ഫൈസി കാവനൂർ, ഐ.പി ഉമർ വാഫി, ശറഫുദ്ധീൻ എടവണ്ണ, ഹസൻ ഫൈസി പന്നിപ്പാറ, എ.വി അഷ്‌റഫ്, എ.പി റഷീദ് വാഫി, സി.കുട്ടിമാൻ, കെ.വി.എ കരീം കാവനൂർ, വി.എ നാസർ കാവനൂർ, ഇ.കെ ബീരാൻ കുട്ടി മുസ്‌ലിയാർ, കെ.എ ഖാദർ സഖാഫി കാവനൂർ, ചിറ്റങ്ങാടൻ കുട്ടിമാൻ കാവനൂർ, കെ.ടി മുഹമ്മദലി മാസ്റ്റർ, പ്രൊഫ.ടി.പി അബൂബക്കർ, ഡോ.അലി അസ്ഗർ ബാഖവി, വി.എ സമദ് കാവനൂർ, പി.മുഹമ്മദ് റഹ്‌മാനി മഞ്ചേരി, അസീസ് ദാരിമി പൂക്കോട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *