കാട്ടാനക്കരികെ ദൗത്യസംഘം: മയക്കുവെടി ഉടന്‍, ബാവല കാടിനുള്ളിൽ വൻ സന്നാഹം, റോഡിലെ വാഹനങ്ങള്‍ തടഞ്ഞു

Mission team near Kattanak: Drug firing immediately, huge heat inside Bawala forest, vehicles on the road blocked

 

മാനന്തവാടി: വയനാട് പടമലയിൽ ആളെക്കൊല്ലി കാട്ടാനയ്ക്ക് അരികിൽ ദൗത്യ സംഘമെത്തി. ബേലൂർ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങൾ ദൗത്യ സംഘം ആരംഭിച്ചു. നാല് വെറ്ററിനറി ഓഫിസർമാരും സംഘത്തിലുണ്ട്. നാല് കുങ്കിയാനകളേയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

Also Read : പയ്യമ്പള്ളിയിലിറങ്ങിയ ആനയെ മയക്കുവെടിവെക്കാൻ ഉത്തരവ്

ബാവലി – മണ്ണുണ്ടി വനാതിർത്തിക്കുള്ളിലാണ് നിലവിൽ ആനയുള്ളത്. തിരച്ചിലിന് നാല് കുംകിയാനകളുമുണ്ട്. ആനയുടെ റേഡിയോ കോളറിൽ നിന്ന് പുതിയ സിഗ്നൽ ലഭിച്ചു. ബാവലി മേഖലയിൽ ആളുകൾ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകി.

കർണാടക – കേരള അതിർത്തിയായ ബാവലിയിൽ മുത്തങ്ങയിൽ നിന്നുള്ള നാല് കുംകിയാനകളെ എത്തിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെ രാത്രി വരെ മാനന്തവാടി ചാലിഗദ്ദയിലെ ജനവാസ കേന്ദ്രത്തിൽ തുടർന്ന ബേലൂർ മക്ന പുലർച്ചെയോട് കൂടി വനമേഖലയിലേക്ക് കടക്കുകയായിരുന്നു.

Also Read : കാട്ടാന ആക്രമണം: മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം; മാനന്തവാടിയില്‍ ഹര്‍ത്താല്‍

സ്ഥലവും സന്ദർഭവും അനുയോജ്യമായാൽ മയക്കുവെടി വെക്കാനാണ് തീരുമാനം. ആനയെ പിടികൂടാൻ വൈകുന്നുവെന്നാരോപിച്ച് ഇന്നും ജനങ്ങൾ രോഷാകുലരായി. മയക്കുവെടി വെക്കാതെ ആനയെ കാടുകയറ്റി വിടാൻ വനപാലകർ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

അതേസമയം കാട്ടിനകത്ത് കയറിയായാലും വെടിവെച്ച് കാട്ടാനയെ തളക്കാനാണ് തീരുമാനമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *