അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ടി അബ്ദു ഹാജി രാജിവെച്ചു.
അരീക്കോട്: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ടി അബ്ദു ഹാജി രാജിവച്ചു. മൂന്നുവർഷം മുസ്ലിം ലീഗ് അംഗം പ്രസിഡന്റ് രണ്ടുവർഷം കോൺഗ്രസ് സംഘം പ്രസിഡന്റും എന്ന യുഡിഎഫിലെ ഭരണപ്രകാരമാണ് രാജി. ചൊവ്വാഴ്ച വൈകിട്ട് പഞ്ചായത്ത് സെക്രട്ടറി രാജി കത്ത് കൈമാറി. ഡിസംബറിൽ ഭരണസമിതി മൂന്നുവർഷം പൂർത്തിയാക്കിയിരുന്നു. പ്രസിഡണ്ടിനെ രാജി നീണ്ടതോടെ പഞ്ചായത്തിലെ ഏക കോൺഗ്രസ് സംഘം നൗഷർ കല്ലട സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം കഴിഞ്ഞ ജനുവരി 27 രാജി വെച്ചിരുന്നു. നൗഷറിന്റെ രാജി ലീഗ് – കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾക്കിടയാക്കി.
18 അംഗ ഭരണസമിതിയിൽ 8 സിപിഎം അംഗങ്ങളും ഒരു കോൺഗ്രസ് അംഗവും 9 മുസ്ലീം അംഗങ്ങളും ആയിരുന്നു. എന്നാൽ ലീഗ് അംഗങ്ങളായ സൈനബ പട്ടിരി, ഷിംജിത മുസ്തഫ എന്നിവർ വിദേശത്താണ്. ഇവർ നാട്ടിൽ ഇല്ലാത്തതുകൊണ്ടാണ് ഡിസംബറിൽ മൂന്നുവർഷം പൂർത്തിയായിട്ടും രാജ്യം നീണ്ടുപോകാൻ ഇടയായത് എന്നായിരുന്നു ലീഗ് നേതൃത്വം അറിയിച്ചിരുന്നത്.
അഭിപ്രായവ്യത്യാസം മുതലെടുത്ത് എൽഡിഎഫ് അംഗങ്ങൾ അവിശ്വാസപ്രമേയം കൊണ്ടുവന്നു. എന്നാൽ യുഡിഎഫ് ഒറ്റക്കെട്ടായി അവിശ്വാസം പരാജയപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച പുതിയ ബജറ്റും പാസാക്കിയശേഷം അബ്ദുൽ ഹാജി സ്ഥാനം ഒഴിഞ്ഞത്. പുതിയ പ്രസിഡണ്ടായി കോൺഗ്രസിലെ നൗഷാദ് കല്ലട ചുമതലയേക്കും.