അരീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ പദയാത്ര സമാപിച്ചു.
അരീക്കോട് : രണ്ട് ദിവസങ്ങളിലായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടത്തിയ പദയാത്ര ചെമ്രക്കാട്ടൂരിൽ സമാപിച്ചു , ചൊവ്വായ്ച വൈകിട്ട് 4.30 ന്. വെള്ളേരിയിൽ ജില്ലാ ലീഗ് സെക്രട്ടറി കെടി അഷ്റഫ് ജാഥാ ക്യാപ്റ്റൻ സി പി കരീം മാസ്റ്റർക്ക് പതാക നൽകി ഉദ്ഘാടനം ചെയ്തു. വിവിധ പ്രദേശങ്ങളിലെ സ്വീകരണത്തിന് ശേഷം ആദ്യ ദിനം യാത്ര കാരിപറമ്പിൽ സമാപിച്ചു. രണ്ടാം ദിനം താഴെ കൊഴക്കോട്ടുരിൽ നിന്ന് ആരംഭിച്ച് വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾക്ക ശേഷം ചെമ്രക്കാട്ടൂരിൽ സമാപിച്ചു.
മണ്ഡലം ലീഗ് സെക്രട്ടറി ഗഫൂർ കുറുമാടൻ . ജില്ലാ യൂത് ലീഗ് സെക്രട്ടറി എൻ കെ അഫ്സൽ റഹ്മാൻ , കർഷക ലീഗ് ജില്ലാ സെക്രട്ടറി പി എം ലുഖ്മാൻ, മുജീബ് കാവനൂർ, ടി കെ ടി അബ്ദുഹാജി. എ എം ഷാഫി, കപ്പച്ചാലി സഫറുള്ള, ബുഷൈർ കെ. എൻ എം രാജൻ .എം സുൽഫിക്കർ തുടങ്ങിയവർ പ്രസംഗിച്ചു. പദയാത്രക്ക് ക്യാപ്റ്റൻ സി പി കരീം മാസ്റ്റർ, വൈസ് ക്യാപ്റ്റൻ ഉമ്മർ വെള്ളേരി, ഡയറക്ടർ അബ്ദുൽ ഖയ്യും ലാല. കോർഡിനേറ്റർ ഷാഫി താൾ തൊടി . പഞ്ചായത്ത് ലീഗ് ഭാരവാഹികളായ, പീസി നാണി. കോട്ട മുഹിയുദ്ധീൻ, ലത്തീഫ് വെള്ളേരി എ മൊയ്തീൻ കുട്ടി, പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കളായ നിസാർ മാതക്കോട് അബൂബക്കർ വാച്ചി. തുടങ്ങിയവർ നേതൃത്വം നൽകി.