വനിതകള്‍ക്കുളള തയ്യില്‍ മെഷീന്‍ വിതരണോദ്ഘടാനം ചെയ്തു.
ആനക്കയം : ആനക്കയം ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസ്സും നാഷണൽ എൻ. ജി. ഒ കോൺഫെടറേഷൻ ഓസ് വാൾഡ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി 50% സാമ്പത്തിക സഹായത്തോടെ വനിതകൾക്കുള്ള തയ്യൽ മെഷീൻ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം തന്നെ ബഡ്‌സ് സ്കൂളിലേക്കുള്ള സി.പി ചെയർ വിതരണവും, അതിദരിദ്ര കുടുംബങ്ങൾക്കുള്ള തയ്യൽ മെഷീൻ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രന്‍ നടത്തി. വൈസ് പ്രസിഡന്റ് അനിത മണികണ്ഠൻ , സി.ഡി.എസ് പ്രസിഡന്റ് കെ.ടി നജീറ, ബ്ലോക്ക് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദലി മാസ്റ്റര്‍, ബ്ലോക്ക് മെമ്പര്‍ മുഹ്സിനത്ത്, പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. അബ്ദുല്‍ റഷീദ് മാസ്റ്റര്‍ , ക്ഷേമകാര്യ ചെയര്‍ പേഴ്സണ്‍ സി.കെ ഫെബിന ടീച്ചര്‍ , മെമ്പ…