ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട ഇ വി എം റാന്‍ഡമൈസേഷന്‍ നടന്നു.

Lok Sabha Elections: First Phase EVM Randomization Conducted

 

ലോക്‌സഭാ തിരഞ്ഞെടുപ്പിനായി മലപ്പുറം ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലേക്കുമുള്ള ബാലറ്റ് യൂണിറ്റുകള്‍ (ബി യു) കണ്‍ട്രോളിങ് യൂണിറ്റുകള്‍(സി യു), വിവിപാറ്റ് എന്നിവ അനുവദിക്കുന്നതിനുള്ള ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ സിവില്‍ സ്‌റ്റേഷനിലെ ഇ വി എം വെയര്‍ഹൗസില്‍ വെച്ച് നടന്നു. ഓരോ മണ്ഡലത്തിലും ഉപയോഗിക്കുന്നതിനുള്ള വോട്ടിങ് മെഷീനുകള്‍ സോഫ്റ്റ് വെയര്‍ വഴി തിരഞ്ഞെടുക്കുന്ന പ്രക്രിയയാണിത്.വോട്ടെടുപ്പിനായി ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലേക്കും റാന്‍ഡമൈസേഷന്‍ വഴി തിരഞ്ഞെടുത്ത വോട്ടിങ് മെഷീനുകള്‍ അതത് മണ്ഡലങ്ങളിലെ എ ആര്‍ ഒമാര്‍ക്ക് മാര്‍ച്ച് 30ന് കൈമാറും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ ളക്ടര്‍ വി ആര്‍ വിനോദ് റാന്‍ഡമൈസേഷന് മേല്‍നോട്ടം വഹിച്ചു. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാദി, അസിസ്റ്റന്റ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, വിവിധ മണ്ഡലങ്ങളിലെ എ ആര്‍ ഒമാര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *