ചാലിയാര്‍ പുഴയില്‍ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണപ്പെട്ടു
ഊർങ്ങാട്ടിരി: ചാലിയാറിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ മരണപ്പെട്ട ഊർങ്ങാട്ടിരി ചേലക്കോട് റബ (D/o കോൺട്രാക്ടർ ജാഫർ) എന്ന വിദ്യാർത്ഥിയുടെ മയ്യിത്ത് നിസ്കാരം ഇന്ന് (4 – 4 -2024 വ്യാഴം ) ഉച്ചക്ക് 1.30 ന് ഊർങ്ങാട്ടിരി തെക്കുംമുറി ജുമാ മസ്ജിദിൽ
എടശ്ശേരിക്കടവിൽ ചാലിയാര്‍ പുഴയില്‍ അപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന അരീക്കോട് ഊര്‍ങ്ങാട്ടീരി ചേലക്കോട് റബ (13) മരണപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച്ച എടശ്ശേരിക്കടവ് പാലത്തിനടുത്ത് വെച്ചായിരുന്നു അപകടം. ആദ്യം അരീക്കോട് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച റബയെ പിന്നീട് കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ചേലക്കോട് കോൺട്രാക്ട്ടർ ജാഫറിൻ്റെ മകളാണ് റബ. മൂർക്കനാട് എസ് എസ് എച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
മരണക്കയത്തിലേക്ക് പോയ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വരാനാവുമെന്ന പ്രതീക്ഷയാണ് ഇതോടെ തകർന്നത്. എടവണ്ണപ്പാറ ചാലിയപ്പുറം സ്വദേശിയായ അരീക്കോട് സ്റ്റേഷനിലെ പൊലീസ് ഓഫീസർ സനൂപ് ആണ് ഇവരെ മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
പന്ത്രണ്ടും ആറും വയസുള്ള രണ്ട് മക്കളുമൊത്ത് ബന്ധുവീട്ടിൽ വിരുന്നെത്തിയതായിരുന്നു ഉമ്മ. കുളിക്കാനായി കടവിലെത്തിയപ്പോൾ മൂത്ത മകൾ തെന്നി വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. അപകട സമയത്ത് സനൂപ് വീട്ടിൽ നിന്ന് അരീക്കോട് പൊലീസ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് പോകുന്ന വഴിയിലാണ് എടശേരിക്കടവിൽ പെൺകുട്ടിയെ പുഴയിൽ കാണാതായത്.
യാത്രക്കിടെ ഉമ്മയുടെയും കുട്ടിയുടെയും കരച്ചിൽ കേട്ട്, വാഹനം നിർത്തി ഓടിച്ചെന്നു. കുട്ടി പുഴയിൽ വീണെന്ന് അമ്മ പറഞ്ഞതും സനൂപ് മറ്റൊന്നുമാലോചിക്കാതെ ചാലിയാറിലേക്ക് എടുത്തുചാടുകയായിരുന്നു മുങ്ങിത്തപ്പലിനിടയിൽ കുട്ടിയുടെ കാൽ കൈയിൽ തടഞ്ഞതോടെ ഉടൻ പുറത്തെടുത്ത് അരിക്കോട്ടെ ആശുപത്രിയിലെത്തിച്ചു.
അരിക്കോട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറുടെയും നാട്ടുകാരുടെയും സനൂപിൻ്റെ ധീരമായ ഇടപെടലിൽ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിൽ ആയിരുന്നു നാട്. പക്ഷെ, പെൺകുട്ടി ഇന്ന് മരണത്തിന് കീഴടങ്ങി.