വിദ്യാർത്ഥികൾ സാമൂഹിക നന്മകളുടെ ഭാഗമാകണം; പി.കെ ബഷീർ എം.എൽ എ
മുക്കം: വിദ്യാർത്ഥികൾ പഠനത്തോടൊപ്പം സാധ്യമാകുന്ന സാമൂഹിക നന്മകളുടെ കൂടി ഭാഗമാകണമെന്ന് പി.കെ ബഷീർ എം.എൽ എ പറഞ്ഞു. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എം.എം എസ് ജേതാക്കളെ ആദരിക്കുന്നതിനായി ചുള്ളിക്കാപറമ്പിൽ നടന്ന വിജയാരവം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് എ നാസർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യാ ഷിബു, വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി ഷംലൂലത്ത്, കെ ജി സീനത്ത്, പ്രിൻസിപ്പൽ എം എസ് ബിജു, പിടിഎ വൈസ് പ്രസിഡണ്ട് സി. ഫസൽ ബാബു, എം പി ടി എ പ്രസിഡണ്ട് ഉമ്മാച്ചക്കുട്ടി ടീച്ചർ, ഇ കെ അബ്ദുസ്സലാം, ഖദീജ അമ്പലക്കണ്ടി, മുഹമ്മദലി പുതിയോട്ടിൽസംസാരിച്ചു. ചടങ്ങിൽ ഈ വർഷം യു.എസ്.എസ് നേടിയ വിദ്യാർഥികളെയും, വർണോത്സവത്തിലെ വിജയികളെയും ആദരിച്ചു. ഹെഡ്മാസ്റ്റർ ജി സുധീർ സ്വാഗതവും, നാസർ കാരങ്ങാടൻ നന്ദിയും പറഞ്ഞു